കാതുകൾ കൊണ്ടും സുവിശേഷം പ്രഘോഷിക്കാം
ഗുരുവിനോട് ശിഷ്യന്‍ പരിഭവപ്പെട്ടു, രാവിലെ മുതല്‍ ഞാന്‍ ആളുകളുടെ പ്രയാസവും പരിഭവങ്ങളും ശ്രവിക്കുകയാണ്. വൈകുന്നേരം അങ്ങയുടെ സൂക്തങ്ങളും. എനിക്ക് സംസാരിക്കുവാന്‍ എന്തേ അവസരം ലഭിക്കാത്തത്?
ഗുരു അവന്‍റെ കണ്ണുകളില്‍ നോക്കി ആശ്ചര്യം പൂണ്ടു. പിന്നെ ചോദിച്ചു, നിനക്ക് കൈകള്‍ എത്രയുണ്ട്..? കാലുകള്‍ എത്രയുണ്ട്, ചെവികള്‍ എത്രയുണ്ട്…?
അയാള്‍ മറുപടി നല്‍കി, രണ്ട്..! പിന്നെയും ഗുരു ചോദിച്ചു- എങ്കില്‍ നിനക്ക് നാവ് എത്രയുണ്ട്. അയാള്‍ വിസ്മയത്തോടെ മറുപടി നല്‍കി..ഒന്ന്..
ഇതു മതിയാവില്ലേ നിനക്ക് ഉത്തരം കണ്ടെത്തുവാന്‍. ഒറ്റ നാവുകൊണ്ടുള്ള വൃഥമായ സംസാരത്തേക്കാള്‍ കുടുതല്‍ രണ്ടു കാതുകളിലൂടെയുള്ള ശ്രവണത്തിനും രണ്ടു കൈകാലുകളിലൂടെയുള്ള പ്രവര്‍ത്തികള്‍ക്കും മനുഷ്യ മനസ്സിനെ സ്പര്‍ശിക്കുവാന്‍ നിനക്ക് കഴിയില്ലേ…
വെളിച്ചത്തിലേക്ക് എന്‍റെ കണ്ണുകള്‍ തുറന്ന ഗുരുവിന് നന്ദി
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.