ബൈബിള്‍ ക്വിസ്. പഴയ നിയമം 22
124. ഞാന്‍ തീര്‍ച്ചയായും നിന്നോടു കൂടെ പോരും. എന്നാല്‍ നിന്റെ ഈ വഴി നിന്നെ മഹത്വത്തിലെത്തിക്കുകയില്ല എന്ന് ദബോറ ബാറാക്കിനോട് പറയാന്‍ കാരണമെന്ത്?
ഉ. കര്‍ത്താവ് സിസേറയെ ഒരു സ്ത്രീയുടെ കൈയില്‍ ഏല്പിക്കും എന്നതിനാല്‍.
125. ഗിലെയാദുകാരനായ ശക്തനായ സേനാനി ആരായിരുന്നു?
ഉ. ജഫ്താ
126. സഹോദരന് ജഫ്തായെ പുറന്തള്ളി പിതാവിന്റെ അവകാശം നിഷേധിക്കാന്‍ കാരണമെന്ത്?
ഉ. അന്യസ്ത്രീയുടെ മകനായതു കൊണ്ട്.
127. അമ്മോന്യരോടുള്ള യുദ്ധത്തില്‍ നീ ഞങ്ങളെ നയിക്കണം, എന്ന് ജഫ്തായോട് ആവശ്യപ്പെട്ടത് ആരാണ്?
ഉ. ഗിലയാദിലെ ശ്രേഷ്ഠന്മാര്
128. ജഫ്താ കര്ത്താവിന് നേര്‍ച്ച നേര്‍ന്നത് ആരെ തോല്പിക്കാനായിരുന്നു?
ഉ. അമ്മോന്യരെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.