സീറോ മലബാർ സഭയ്ക്കു കാനഡയിൽ പുതിയ രൂപത
കൊച്ചി: കാനഡയിലെ സീറോ മലബാർ വിശ്വാസികൾക്കുവേണ്ടി മിസിസാഗാ ആസ്ഥാനമായി പുതിയ രൂപത. ഇതുവരെ അപ്പസ്തോലിക് എക്സാർക്കേറ്റ് ആയിരുന്ന മിസിസാഗയെ ഫ്രാൻസിസ് മാർപാപ്പ രൂപതയാക്കി ഉയർത്തി. ഇതു സംബന്ധിച്ച മാർപാപ്പയുടെ പ്രഖ്യാപനം ഇന്നലെ ഉച്ചയ്ക്ക് 12നു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 4.30 നു കാക്കനാട് സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും കാനഡയിലും പ്രസിദ്ധപ്പെടുത്തി. ബിഷപ് മാർ ജോസ് കല്ലുവേലിൽ മിസിസാഗാ രൂപതയുടെ പ്രഥമ മെത്രാനായി നിയമിക്കപ്പെട്ടു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കാനഡയിൽ ഷിക്കാഗോ രൂപ താധ്യക്ഷൻ മാർ ജേക്കബ് അങ്ങ ാടിയത്തുമാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. മൗണ്ട് സെന്റ് തോമസിൽ കൂരിയ ചാൻസലർ റവ. ആന്റണി കൊള്ളന്നൂർ ഉത്തരവ് വായിച്ചു.
2015 ഓഗസ്റ്റ് ആറിനാണു കാനഡയിൽ സീറോ മലബാർ സഭയ്ക്ക് അപ്പസ്തോലിക് എക്സാർക്കേറ്റ് സ്ഥാപിതമായതും മാർ ജോസ് കല്ലുവേലിൽ അപ്പസ്തോലിക് എക്സാർക്കായി നിയമിക്കപ്പെട്ടതും.