അർജന്റീനയില്‍ പ്രത്യക്ഷയായ ജപമാല രാജ്ഞി 

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

അർജന്റീനയിലെ സാൻ നിക്കോളസ് പ്രവിശ്യയിലെ വീടുകളിൽ 1983ൽ ജപമാലകൾ പ്രകാശിക്കാൻ തുടങ്ങി. കാരണം എന്താണെന്ന് ആർക്കും മനസ്സിലായില്ല. അവിടെ താമസിക്കുന്ന ഗ്ലാഡിസ്‌ ക്വിരോഗ എന്ന സ്ത്രീ പരിശുദ്ധ മറിയത്തോട് കൂടുതൽ തീക്ഷ്ണമായി പ്രാർത്ഥിക്കാൻ തുടങ്ങി. വെറും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർ രണ്ടു മക്കളുടെ അമ്മയും ഒരു കുട്ടിയുടെ അമ്മൂമ്മയും ആയിരുന്നു.

സെപ്റ്റംബർ 25ന് പരിശുദ്ധ മറിയം ഉണ്ണിയേശുവിനെ എടുത്തു നീല മേലങ്കി ധരിച്ച് പ്രത്യക്ഷയായി. ഉജ്ജ്വലമായ പ്രകാശത്തോടെയാണ് മറിയം പ്രത്യക്ഷയായത്. മാതാവ് ബൈബിൾ വചനങ്ങൾ ഗ്ലാഡിസിനെ പഠിപ്പിച്ചു. പിന്നെ ഒരു മാസം പ്രത്യക്ഷം ഒന്നും ഉണ്ടായില്ല. ഗ്ലാഡിസ് മാതാവ് പഠിപ്പിച്ച വചനങ്ങൾ ഉരുവിട്ട് പഠിച്ചു പ്രാർത്ഥനയോടെ കാത്തിരുന്നു. ഒരു മാസത്തിനു ശേഷം വീണ്ടും മാതാവ് പ്രത്യക്ഷപ്പെട്ട് ഒരു വെളുത്ത ജപമാല ഗ്ലാഡിസിന് നൽകി. “ഈ ജപമാല നീ എന്നേക്കും സൂക്ഷിക്കുക. നിന്റെ അനുസരണത്തിൽ ഞാൻ സന്തോഷിക്കുന്നു. ദൈവം നിന്നോട് കൂടെ ഉണ്ട് “. എന്ന് പറഞ്ഞു.

രൂപതാ കത്തീഡ്രലിൽ മാർപാപ്പ ആശീർവദിച്ച മാതാവിന്റെ ഒരു രൂപം കണ്ടെത്താൻ ഗ്ലാഡിസിനോട് മാതാവ് ആവശ്യപ്പെട്ടു. 1983 നവംബർ 27ന് ഈ രൂപം കത്തീഡ്രലിലെ മണിമേടയിൽ കണ്ടെത്തി. ഈ രൂപം ഗ്ലാഡിസിനു പ്രത്യക്ഷയായ മാതാവിന്റെ തനിസ്വരൂപമായിരുന്നു. ലിയോ പതിമൂന്നാമൻ പാപ്പ ആശീർവദിച്ചു റോമിൽനിന്ന് കൊണ്ടുവന്നതായിരുന്നു ഈ രൂപം.

68 തവണ മാതാവും ഉണ്ണിയും ഗ്ലാഡീസിനെ സന്ദർശിക്കുകയും സന്ദേശങ്ങൾ നൽകുകയുംചെയ്തു. മാതാവിന്റെ ഈ രൂപം പ്രദർശിപ്പിച്ചപ്പോൾ നിരവധി രോഗസൗഖ്യങ്ങൾ ഉണ്ടായി. ഒരു കുട്ടിയുടെ ബ്രയിൻ ട്യൂമറും സൗഖ്യപെട്ടു. ഗ്ലാഡിസിന്റെ ശരീരത്തിൽ പഞ്ചക്ഷതത്തിന്റെ അടയാളങ്ങൾ ദൃശ്യമായി. ഏകദേശം 1800 ഓളം സന്ദേശങ്ങൾ ഗ്ലാഡിസ് പൊതുജനത്തെ അറിയിച്ചു. സമാധാനം, പ്രായശ്ചിത്തം, പരിശുദ്ധ കുർബാനയുടെ സ്വീകരണം, യേശുവുമായി ചേർന്നുള്ള ജീവിതം തുടങ്ങിയ കാര്യങ്ങളാണ് സന്ദേശങ്ങളിൽ അധികവും.

” പ്രാർത്ഥനയിലേക്കും മനസ്താപത്തിലേക്കുള്ള എന്റെ ക്ഷണം നിരവധിപേർ സ്വീകരിക്കുന്നില്ല. ഇതാണ് പിശാചിന്റെ ജോലികൾ വളരാനും വ്യാപിക്കാനും കാരണം”.മാതാവ് പറഞ്ഞു. ജപമാല ചൊല്ലാൻ മാതാവ് ആഹ്വാനം ചെയ്യുകയും നിരവധി മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു.1987ലെ പ്രത്യക്ഷത്തിൽ യേശു പറഞ്ഞു:”ഞാൻ ലോകത്തിന് മുന്നറിയിപ്പ് തരുന്നു. ആത്മാക്കൾ അപകടത്തിലാണ്. ലോകം സന്ദേശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. എന്റെ അമ്മ നൽകുന്ന സന്ദേശങ്ങൾ പൂർണ്ണമായും സ്വീകരിക്കണം. അവളുടെ വിമല ഹൃദയത്തിലൂടെയാണ് ആത്മാക്കൾ എന്നിൽ എത്തുന്നത്.”

1990 മെയ് 22ന് സാൻ നിക്കോളാസിലെ ജപമാല രാജ്ഞിയുടെ സന്ദേശങ്ങൾ സഭ ശരിവച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles