ക്രിസ്തുവിന് വേണ്ടി ക്രിസ്തുവിനെ ഉപേക്ഷിക്കണം എന്ന് വി. ഫിലിപ്പു നേരി പറഞ്ഞതിന്റെ അർത്ഥമെന്ത്?

പാവങ്ങളെ മറക്കുന്നത് യഥാർത്ഥ ആത്മീയതയല്ല, ആത്മീയാന്ധതയാണ്. പാവങ്ങളോടുള്ള കരുണ ഹൃദയത്തിൽ നിറഞ്ഞപ്പോൾ ഫിലിപ്പു നേരി പറഞ്ഞു: “കിസ്തുവിനു വേണ്ടി ക്രിസ്തുവിനെ ഉപേക്ഷിക്കലാണ് ക്രിസ്തുവിനോടുള്ള യഥാർത്ഥ സ്നേഹം.” പ്രാർത്ഥനാ കൂട്ടായ്മകൾ അവസാനിപ്പിക്കുമ്പോൾ ഫിലിപ്പു നേരി പറഞ്ഞിരുന്നു: “സഹോദരന്മാരേ, ഇതാ പ്രാർത്ഥനാ മണിക്കൂർ സമാപിച്ചിരിക്കുന്നു. എന്നാൽ നന്മ ചെയ്യാനുള്ള സമയം ഇനിയും അവശേഷിച്ചിരിക്കുന്നു.”

ഒരിക്കൽ തൻ്റെ മഠത്തിലെ ഒരു സിസ്റ്റർ ഭിക്ഷക്കാരനോട് ഇങ്ങനെ പറയുന്നത് മദർ റോസല്ലോ കേട്ടു, ” പോയിട്ട് നാളെ വാ.” മദർ ആ സിസ്റ്ററിനോടു ചോദിച്ചു: “ഒരാൾ രണ്ടു തവണ വന്നാലേ ഭിക്ഷ കൊടുക്കുകയുള്ളോ?” സാധുക്കളുടെ കാര്യത്തിൽ അത്രയേറെ ശ്രദ്ധയുണ്ടായിരുന്നു മദറിന്.
വേറൊരിക്കൽ കൊടും തണുപ്പിൽ ഒരു സ്ത്രി വന്ന് മദർ റോസല്ലോയോട് ഒരു ഷൂസു തരാമോയെന്നു ചോദിച്ചു. കയ്യിൽ പണമില്ലാതിരുന്ന റോസല്ലോ തനിക്ക് ആകെയുണ്ടായിരുന്ന ഒരു ജോഡി ഷൂസ് ഊരി നൽകിക്കൊണ്ട് പറഞ്ഞു: “പുതിയതു തരാൻ സാധിക്കാത്തതിൽ ക്ഷമിക്കണേ.”

മദർ തെരേസയെപ്പോലും അത്ഭുതപ്പെടുത്തിയ ഒരു സംഭവം മദർ കുറിക്കുന്നുണ്ട്. ഒരു ദിവസം വൈകുന്നേരം മദർ അറിയുന്നു അവിടെയടുത്ത് എട്ടു കുട്ടികളുള്ള ഒരു ഹൈന്ദവ കുടുംബം പട്ടിണി കിടക്കുകയാണ് എന്ന്. ദിവസങ്ങളായി ഭക്ഷിക്കാൻ ഒന്നുമില്ല.ഉടൻ തന്നെ മദർ കുറച്ച് അരിയുമായി ആ വീട്ടിലേക്ക് പാഞ്ഞു. കുടുംബനാഥ അത് സന്തോഷത്തോടെ സ്വീകരിച്ചു. ഉടനെ അതിൽ പകുതിയെടുത്ത് ആ സ്ത്രീ പുറത്തേയ്ക്കു പോയി. തിരിച്ച് വന്നപ്പോൾ അവൾ പറഞ്ഞു എന്നെപ്പോലെ എട്ടു കുട്ടികളുള്ള ഒരു മുസ്ലീം കുടുംബം അടുത്തുണ്ട്. അവരും പട്ടിണി കിടക്കുന്നു. കിട്ടിയതിൽ പകുതി അവർക്കു കൊടുക്കാൻ പോയതാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles