ഒരു ആത്മാവ് കടന്നു പോകുന്ന മൂന്നു ഘട്ടങ്ങള്‍ ഏതെല്ലാം?

“ഒരു സായാഹ്നത്തില്‍, മരണപ്പെട്ട ഒരു സിസ്റ്ററിന്റെ ആത്മാവ് എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനുമുന്‍പ് പലപ്പോഴും ആ ആത്മാവ് എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. ആദ്യമായി ഞാന്‍ അവളെ കണ്ടപ്പോള്‍ അവള്‍ ഭയങ്കരമായ യാതനയിലായിരുന്നു, എന്നാല്‍ ക്രമേണ ആ യാതനകള്‍ ഇല്ലാതായി; ഇപ്രാവശ്യം അവള്‍ സന്തോഷത്താല്‍ തിളങ്ങുന്നവളായി കാണപ്പെട്ടു, താന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാണെന്ന് അവള്‍ എന്നോട് പറഞ്ഞു.

അവള്‍മാത്രമേ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ളു എന്നകണക്കേ, ‘ദൈവം നമ്മുടെ ഭവനം അനുഗ്രഹിക്കും’ എന്ന് പറഞ്ഞതിനു ശേഷം അവള്‍ എന്റെ അടുത്ത് വരികയും എന്നെ ആശ്ലേഷിക്കുകയും ചെയ്തുകൊണ്ട് പറഞ്ഞു: “എനിക്ക് പോകേണ്ടതുണ്ട്.”

ഒരാത്മാവിന്റെ ജീവിതത്തിലെ മൂന്നുഘട്ടങ്ങളും എത്ര അടുപ്പിച്ചാണ് പരസ്പരം ഇഴചേര്‍ക്കപ്പെട്ടിരിക്കുന്നതെന്ന സത്യം എനിക്ക് അപ്പോള്‍ മനസ്സിലായി. വ്യക്തമായി പറഞ്ഞാല്‍ ഭൂമിയിലെ ജീവിതം, ശുദ്ധീകരണസ്ഥലത്തെ ജീവിതം, സ്വര്‍ഗ്ഗത്തിലെ [വിശുദ്ധരുടെ ഗണത്തിലെ] ജീവിതം”.

വിശുദ്ധ ഫൗസ്റ്റീന (ഡയറി, 954).


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles