ശുദ്ധീകരണസ്ഥലം എങ്ങനെയുള്ള സ്ഥലമാണ്? ഒരു തടവറയാണോ?

“സ്നേഹത്തെക്കുറിച്ചും, അറിവിനെക്കുറിച്ചുമുള്ള നമ്മുടെ ഭൗമീകമായ കാഴ്ചപ്പാടിനെ ചെറുതാക്കുന്ന തരത്തിലുള്ള ഊഷ്മളതയോടും തിളക്കത്തോടും കൂടി ദൈവത്താല്‍ ആശ്ലേഷിക്കപ്പെട്ടിരിക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലമെന്ന് ചുരുക്കത്തില്‍ പറയാവുന്നതാണോ ഇത്? അതായത് ജന്മനാ അന്ധനായ ഒരു മനുഷ്യന് കാഴ്ച ലഭിക്കുന്നത് പോലെ. ആ ദിവ്യ പ്രകാശത്തിന്റെ നിര്‍വൃതിയില്‍ സ്നേഹത്തെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുള്ളത്‌ മറക്കുവാനും വീണ്ടും പഠിക്കുവാനും നാം വേദനകള്‍ സഹിച്ചുകൊണ്ട് കഠിനമായി പരിശ്രമിക്കേണ്ട സ്ഥലമാണ് ശുദ്ധീകരണസ്ഥലമെന്ന് അതിനെ വിവരിക്കാനാവുമോ? ദൈവസാന്നിധ്യമില്ലാത്ത, പാപങ്ങള്‍ക്ക് പകരം വീട്ടുവാനുള്ള ഒരു തടവറയായി ശുദ്ധീകരണസ്ഥലത്തെ കാണുവാന്‍ കഴിയുമോ?

നമ്മള്‍ പൂര്‍ണ്ണമായ സ്നേഹത്തിലും, സത്യത്തിലും ദൈവത്താല്‍ ആശ്ലേഷിക്കപ്പെടുമ്പോളുണ്ടാകുന്ന നിര്‍വൃതിയില്‍ നമുക്കെന്താണ് സംഭവിക്കുന്നത്? തീര്‍ച്ചയായും, ഈ ഭൗമീക ജീവിതത്തില്‍ നമ്മളെ ജീവിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസം, പ്രതീക്ഷ, കരുണ എന്നീ മൗലീക നന്മകള്‍ ഇതുതന്നെയല്ലേ? നമ്മുടെ സങ്കല്‍പ്പത്തിനും അപ്പുറമുള്ള ഒരറിവല്ലേ വിശ്വാസം? നമുക്കായി നമ്മളാല്‍ നിയന്ത്രിക്കുവാനും ഉറപ്പു വരുത്തുവാനും കഴിയുന്നതിനും അപ്പുറമുള്ള ഒന്നിലേക്ക് നമ്മളെ അടുപ്പിക്കുന്നതല്ലേ പ്രതീക്ഷ? സ്വസ്നേഹത്താല്‍ നമ്മളെത്തന്നെ തീറ്റിപ്പോറ്റുന്നതിലും വലുതല്ലേ കാരുണ്യം?”

(ഫാദര്‍ റൊണാള്‍ഡ്‌ റോള്‍ഹെയിസര്‍, O.M.I., ഗ്രന്ഥകാരന്‍).

വിചിന്തനം:

നമുക്ക് കാണുവാന്‍ കഴിയാത്ത നമ്മുടെ പാപങ്ങളെ കാണിച്ചുതരുവാന്‍ യേശുവിനോട് പ്രാര്‍ത്ഥിക്കുക. കുമ്പസാരമാണ് അവക്കുള്ള പരിഹാരം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles