പരേതരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?

മരണം മൂലം നമ്മുടെ ഇടയിൽ നിന്നും വേർപെട്ടുപോയവർ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ കൂടെയായിരിക്കും എന്ന് പറഞ്ഞുകൊണ്ട് ജനങ്ങളെ ആശ്വസിപ്പിക്കുന്നതല്ല അന്ത്യകര്‍മ്മ വേളയില്‍ ഒരു പുരോഹിതന്റെ കടമ. മരണപ്പെട്ടയാള്‍ സ്വര്‍ഗ്ഗത്തിലായിരിക്കുമെന്ന് അനുമാനിക്കുന്നത് ദൈവത്തിന്റെ മനസ്സിനെ സങ്കല്‍പ്പിക്കുന്നതിന് തുല്ല്യമാണ്.

അതിനു പകരം മരണത്തിനു മേല്‍ ക്രിസ്തു നേടിയ വിജയത്തിലേക്ക് മരണപ്പെട്ടയാളുടെ ആത്മാവിനെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുകയും ദിവ്യബലി അർപ്പിക്കുകയുമാണ് ഒരു വൈദികൻ ചെയ്യേണ്ടത്. കാരണം പൂർണ്ണ വിശുദ്ധി പ്രാപിക്കാത്ത ആത്മാക്കൾക്ക് ശുദ്ധീകരണസ്ഥലത്തെ നേരിടേണ്ടതായി വന്നേക്കാം. ഇപ്രകാരം പ്രാര്‍ത്ഥനയും, ദിവ്യകര്‍മ്മങ്ങളും വഴി ദുഃഖാര്‍ത്തരായ ബന്ധുജനങ്ങളെ ആശ്വസിപ്പിക്കണം.”

(പ്രശസ്ത കത്തോലിക്കാ എഴുത്തുകാരിയായ പെഗ്ഗി ഫ്രൈ)

വിചിന്തനം:

മൃതസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്. നമ്മുടെ പ്രാർത്ഥനകൾ മരണപ്പെട്ടവർക്കും, നമ്മുടെ സാന്നിധ്യം അവരുടെ പ്രിയപ്പെട്ടവർക്കും ആശ്വാസമാകും എന്ന സത്യം നമ്മുക്ക് മറക്കാതിരിക്കാം.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles