മാര്‍പാപ്പാ ആശീര്‍വദിച്ച അത്ഭുത മെഡലിന്റെ മാതാവിന്റെ തിരുസ്വരൂപം ഇറ്റലിയില്‍ എമ്പാടും സഞ്ചരിക്കും

വത്തിക്കാന്‍ സിറ്റി: അത്ഭുത മെഡലിന്റെ മാതാവിന്റെ തിരുസ്വരൂപം ഫ്രാന്‍സിസ് പാപ്പാ ബുധനാഴ്ച ആശീര്‍വദിച്ചു. വിന്‍സെന്‍ഷ്യന്‍ സന്ന്യാസ സഭയുടെ സുവിശേഷ സംരംഭത്തിന്റെ ഭാഗമായി ഈ തിരുസ്വരൂപം ഇറ്റലിയില്‍ എമ്പാടും സഞ്ചരിക്കും.

ഫാ. ടോമാസ് മാവ്രിക്കിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയ വിന്‍സെന്‍ഷ്യന്‍ പ്രതിനിധികളുമായി മാര്‍പാപ്പാ കൂടുക്കാഴ്ച നടത്തി.

ഭുഖണ്ഡങ്ങള്‍ തോറും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കു നേരെയുള്ള ദൈവകാരുണ്യത്തിന്റെ അടയാളമായാണ് പരിശുദ്ധ കന്യാമാതാവിന്റെ തിരുസ്വരൂപം സഞ്ചരിക്കുന്നതെന്ന് വിന്‍സെന്‍ഷ്യന്‍കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

1830 ല്‍ പാരീസിലെ വി. കാതറീന്‍ ലബൂറിനുണ്ടായ ഒരു മരിയന്‍ പ്രത്യക്ഷീകരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അത്ഭുത മെഡലിന്റെ മാതാവിന്റെ തിരുസ്വരൂപം തയ്യാറാക്കിയിരിക്കുന്നത്. ഒരു ഭൂഗോളത്തിന്റെ മേല്‍ നില്‍ക്കുന്ന പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ നിന്ന് പ്രകാശം പ്രസരിക്കുന്നു. അമ്മയുടെ പാദങ്ങള്‍ക്കു കീഴില്‍ സര്‍പ്പം എന്നിങ്ങനെയാണ് തിരുസ്വരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഈ രൂപമുള്ള മെഡല്‍ കഴുത്തില്‍ ധരിക്കുന്നവര്‍ക്ക് വലിയ അനുഗ്രഹങ്ങളാണ് മാതാവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles