മാലാഖമാര്‍ക്ക് പോലും നമ്മോട് അസൂയതോന്നുന്ന രണ്ടു കാര്യങ്ങള്‍ എന്തൊക്കെയാണന്നറിയേണ്ടേ?
ദിവ്യകാരുണ്യം സ്വീകരിക്കുന്ന നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പാവനമായ നിമിഷം. ഓരോ ദിവ്യകാരുണ്യ സ്വീകരണത്തിനും വേണ്ടി ഞാന്‍ ദൈഹത്തോടെ കാത്തിരിക്കുകയും, ഏറ്റം പരിശുദ്ധ ത്രിത്വത്തോട് ഓരോ ദിവ്യകാരുണ്യ സ്വീകരണത്തിനായും നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു.
മാലാഖമാര്‍ക്ക് അസൂയപ്പെടാന്‍ സാധിക്കുമെങ്കില്‍, അവര്‍ക്കു നമ്മളോട് രണ്ടു കാര്യങ്ങളില്‍ അസൂയ തോന്നും: ഒന്ന്, ദിവ്യ കാരുണ്യ സ്വീകരണം, മറ്റേത് സഹനം.
ഇന്ന് ഒരു മണവാട്ടി തന്റെ മണവാളന്റെ വരവിനായി ഒരുങ്ങുന്നതുപോലെ അവിടുത്തെ വരവിനായി ഞാന്‍ എന്നെ ഒരുക്കുന്നു. എന്റെ മണവാളന്‍ അത്യുന്നതനായ കര്‍ത്താവാണ്. അവിടുത്തെ ഉള്‍ക്കൊള്ളാന്‍ സ്വര്‍ഗ്ഗങ്ങള്‍ക്കു സാധ്യമല്ല. അവിടുത്തെ സമീപേ നില്‍ക്കുന്ന സ്രാപ്പേന്‍മാര്‍ തങ്ങളുടെ മുഖം മറച്ചുകൊണ്ടു നിരന്തരം ആവര്‍ത്തിക്കുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍.
ഈ അത്യുന്നതനായ കര്‍ത്താവാണ് എന്റെ മണവാളന്‍. അവിടുത്തോടാണു ഗായകസംഘം പാടുന്നത്. ഭദ്രാസനന്മാല്‍ അവിടുത്തെ മുമ്പില്‍ കുമ്പിടുന്നു. അവിടുത്തെ തേജസ്സില്‍ സൂര്യന്റെ പ്രഭ മങ്ങിപ്പോകുന്നു. എങ്കിലും ഈ മഹോന്നതനായ കര്‍ത്താവ് എന്റെ മണവാളനാണ്. എപ്രകാരമാണ് മറ്റുള്ളവര്‍ അവിടുത്തെ ആരാധിക്കുന്നതെന്ന അഗാധമായ ചിന്തയില്‍ നിന്ന് എന്റെ ഹൃദയം വിരമിക്കുന്നു, എന്തെന്നാല്‍ അതിനുള്ള സമയം ഇനി ശേഷിച്ചിട്ടില്ല. അവിടുന്നു വരുന്നു; എന്റെ പടിവാതിക്കല്‍ എത്തിക്കഴിഞ്ഞു.
ഞാന്‍ പോയി അവിടുത്തെ കണ്ട്, അവിടുത്തെ മഹിമപ്രതാപത്തിന്റെ മുമ്പില്‍ ഏറ്റവും താഴ്മയോടെ എന്റെ ഹൃദയത്തിലെ വാസസ്ഥലത്തേക്ക് അവിടുത്തെ ക്ഷണിച്ചു. എന്നാല്‍ കര്‍ത്താവ് പൂഴിയില്‍ നിന്നെന്നെ ഉയര്‍ത്തി, അവിടുത്തെ മണവാട്ടിയായി അവിടുത്തെ അരികില്‍ ഇരിക്കാനും എന്റെ ഹൃദയത്തിലുള്ളതെല്ലാം അവിടുത്തോടു പറയാനും എന്നെ ക്ഷണിച്ചു. അവിടുത്തെ ദയയാല്‍ സ്വസ്ഥമായി, എന്റെ ശിരസ്സ് അവിടുത്തെ നെഞ്ചോടു ചേര്‍ത്ത്, എല്ലാക്കാര്യങ്ങളും ഞാന്‍ അവിടുത്തോടു പറഞ്ഞു. ആദ്യമായി, ഒരു സൃഷ്ടിയോടും ഒരിക്കലും പറയാത്ത കാര്യങ്ങള്‍ ഞാന്‍ അവിടുത്തെ അറിയിച്ചു. തുടര്‍ന്ന്, സഭയുടെ ആവശ്യങ്ങളെക്കുറിച്ചും കഠിന പാപികളുടെ ആത്മാക്കളെക്കുറിച്ചും അവര്‍ക്ക് അവിടുത്തെ കരുണ എത്രമാത്രം ആവശ്യമാണെന്നതിനെക്കുറിച്ചും ഞാന്‍ അവിടുത്തോടു പറഞ്ഞു. എന്നാല്‍, സമയം അതിവേഗം കടന്നുപോയി. ഈശോയെ, എന്നെ കാത്തിരിക്കുന്ന ചുമതലകള്‍ നിറവേറ്റാന്‍ ഞാന്‍ പോകേണ്ടിയിരിക്കുന്നു. വിടപറയാന്‍ ഒരു നിമിഷവുംകൂടി ഉണ്ടെന്ന് ഈശോ എന്നോടു പറഞ്ഞു. ആഴമായ ഒരു പരസ്പര കടാക്ഷത്താല്‍, കുറച്ചു സമയത്തേക്കു ബാഹ്യമായി ഞങ്ങള്‍ വേര്‍പിരിയുന്നെങ്കിലും, യഥാര്‍ത്ഥത്തില്‍ ഒരിക്കലും അങ്ങനെ ആയിരുന്നില്ല. ഞങ്ങളുടെ ഹൃദയങ്ങള്‍ അഭംഗമായി ഐക്യപ്പെട്ടിരിക്കുന്നു. പല വിധത്തിലുള്ള ചമുതലകളാല്‍ ബാഹ്യമായി എന്റെ ശ്രദ്ധ മാറിപ്പോയിരുന്നെങ്കിലും ഈശോയുടെ സാന്നിദ്ധ്യം ആഴമായ ദൈവസ്മരണയിലേക്കു നിരന്തരം എന്നെ ആഴ്ത്തിയിരുന്നു.
ഇന്ന് ഈശോയുടെ വരവിനായി കുറച്ചു സമയമേ ഞാന്‍ ഒരുങ്ങിയിരുന്നുള്ളുവെങ്കിലും, അതു തീവ്രമായ സ്‌നേഹത്താല്‍ മുദ്രിതമായിരിക്കുന്നു. ദൈവസാന്നിദ്ധ്യം എന്നില്‍ ചൂഴ്ന്നിറങ്ങി, അവിടുത്തോടുള്ള എന്റെ സ്‌നേഹത്തെ ഉജ്ജ്വലിപ്പിച്ചു. അവിടെ വാക്കുകളില്ല; ആന്തരികമായ പരസ്മപരധാരണ മാത്രം. സ്‌നേഹത്താല്‍ ഞാന്‍ ദൈവത്തില്‍ പൂര്‍ണ്ണമായി ആഴ്ന്നുപോയി. കര്‍ത്താവ് എന്റെ ഹൃദയത്തിലെ വാസസ്ഥലത്തെ സമീപിച്ചു. ദിവ്യകാരുണ്യ സ്വീകരണത്തിനു ശേഷം ഞാന്‍ മുട്ടുകുത്തുന്ന സ്ഥലത്തേക്കു മടങ്ങിവരാന്‍ മാത്രമുള്ള പരിസരബോധമേ എനിക്കുണ്ടായിരുന്നുള്ള. ആ സമയം തന്നെ, എന്റെ ആത്മാവ് ദൈവത്തില്‍ പൂര്‍ണ്ണമായി വിലയം പ്രാപിച്ചു. പിന്നീട്, എന്റെ ചുറ്റും സംഭവിക്കുന്നതെന്തെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല. ദൈവം തന്റെ ദൈവിക സ്ത്തയുടെ ആന്തരികമായ ജ്ഞാനം എന്നിലേക്കു പകര്‍ന്നു. ഈ നിമിഷങ്ങള്‍ ഹ്രസ്വമാണെങ്കിലും ചൂഴ്ന്നിറങ്ങുന്നവയായിരുന്നു. ആത്മാവ് അത്യഗാധമായ ധ്യാനത്തില്‍ ചാപ്പല്‍ വിട്ടുപോന്നു; അതിന്റെ ശ്രദ്ധമാറ്റാന്‍ അത്ര എളുപ്പമല്ല. ആ സമയങ്ങളിലെല്ലാം ഒരുകാലുമാത്രം തൊട്ടു നടക്കുന്നതുപോലെ എനിക്കു തോന്നി. ആ ദിവസങ്ങളില്‍ ഒരു സഹനവും എനിക്കു പ്രയാസമായോ ഭാരമേറിയതായോ തോന്നിയില്ല. ഓരോ അവസ്ഥയും പുതിയ ഒരു സ്‌നേഹപ്രകരണം എന്നില്‍ ഉണര്‍ത്തുന്നു.
ഇന്ന്, ഞാന്‍ ഈശോയെ സ്‌നേഹമായി എന്റെ ഹൃദയത്തിലേക്കു ക്ഷണിച്ചു. അങ്ങു സ്‌നേഹം തന്നെയാണ്. സ്വര്‍ഗ്ഗം മുഴുവനും അങ്ങയുടെ സ്‌നേഹജ്വാലയാല്‍ കത്തിയെരിഞ്ഞ് സ്‌നേഹംകൊണ്ടു നിറയുന്നു. ഒരു പുഷ്പം സൂര്യനു വേണ്ടി ആഗ്രഹിക്കുന്നതുപോലെ എന്റെ ആത്മാവ് അങ്ങേക്കായി വാഞ്ജിക്കുന്നു. ഈശോയെ, എന്റെ ഹൃദയത്തിലേക്കു വേഗം വരണമേയ പൂവ് സൂര്യനുവേണ്ടി ദാഹിക്കുന്നതുപോലെ, എന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നുവെന്നു കാണുക. അങ്ങയുടെ സ്‌നേഹം സ്വീകരിക്കാന്‍ എന്റെ ഹൃദയത്തിന്റെ ഉള്ളം ഞാന്‍ തുറക്കുന്നു.
ഈശോ എന്റെ ഹൃദയത്തില്‍ വന്നപ്പോള്‍, എന്റെ ആത്മാവിലുള്ളതെല്ലാം ജീവനും ചൂടുംകൊണ്ടു ത്രസിക്കുന്നു. ഈശോയെ, എന്റെ ഹൃദയത്തിലെ സ്‌നേഹം എടുത്തുമാറ്റ, ഓരോ സഹനവും എങ്ങനെ സഹായിക്കാം എന്നും സ്വയം എങ്ങനെ പൂര്‍ണ്ണമായി മറക്കാം എന്നും അറിയുന്ന എരിയുകയും പ്രകാശിക്കുകയും ചെയ്യുന്ന അങ്ങയുടെ സ്‌നേഹത്താല്‍ അതിനെ നിറയ്ക്കണമെ.
ഇന്ന്, എന്റെ ജീവിതം സഹനത്താല്‍ മുദ്രിതമാണ്…
ഇന്ന്, രാജാവിന്റെ വരവിനായി ഞാന്‍ ഒരുങ്ങുകയാണ്. ഞാന്‍ ആരാണ്, ഓ നാഥാ, നിത്യമഹത്വത്തിന്‍ രാജാവേ, അങ്ങ് ആരാണ്? ഓ എന്റെ ഹൃദയമേ, ഇന്ന് ആരാണ് നിന്നിലേക്കു വരുന്നതെന്നു നീ അറിയുന്നുവോ? അതെ, ഞാനറിയുന്നു, എന്നാല്‍ – വിചിത്രമെന്നു പറയട്ടെ – എനിക്ക് അതു ഗ്രഹിക്കാന്‍ കഴിയുന്നില്ല. ഓ, അവിടുന്നു ഒരു രാജാവു മാത്രം ആയിരുന്നെങ്കില്‍, എന്നാല്‍ അവിടുന്നു രാജാക്കന്മാരുടെ രാജാവാണ്. അത്യുന്നതന്‍. അവിടുത്തെ മുമ്പില്‍, എല്ലാ ശക്തികളും ആധിപത്യങ്ങളും വിറകൊള്ളുന്നു. ഇന്ന് അവിടുന്ന് എന്റെ ഹൃദയത്തില്‍ വരുന്നു. ഇതാ ഞാന്‍ അവിടുത്തെ വരവു കേള്‍ക്കുന്നു. ഞാന്‍ അവിടുത്തെ കണ്ടു ക്ഷണിക്കാന്‍ പോകുകയാണ്. അവിടുന്ന് എന്റെ ഹൃദയത്തിന്റെ ഉള്ളത്തില്‍ പ്രവേശിച്ചപ്പോള്‍, എന്റെ ഉള്ളം ആദരവുകൊണ്ടു നിറഞ്ഞ്, ഭയംകൊണ്ടു ബോധം നഷ്ടപ്പെട്ട്, ഞാന്‍ അവിടുത്തെ കാല്‍ക്കല്‍ വീണു. ഈശോ അവളെ തന്റെ കൈകൊണ്ട് ഉയര്‍ത്തി, തന്റെ അരികില്‍ ഇരിക്കാന്‍ സ്‌നേഹപൂര്‍വ്വം അവളെ അനുവദിക്കുന്നു. അവിടുന്ന് അവള്‍ക്ക് ഉറപ്പു നല്‍കിക്കൊണ്ടു പറഞ്ഞു, നീയുമായി ഐക്യപ്പെടാന്‍ ഞാന്‍ എന്റെ സ്വര്‍ഗ്ഗീയ സിംഹാസനം വിട്ടുവന്നിരിക്കുന്നതു കാണുക. നീ കാണുന്നത് ഒരു ചെറിയ അംശം മാത്രമാണ്, അതു തന്നെ നിന്റെ ആത്മാവിനെ സ്‌നേഹംകൊണ്ടു മോഹാലസ്യപ്പെടുത്തുന്നു. എന്നെ എന്റെ എല്ലാ മഹത്വത്തിലും കാണുമ്പോള്‍ നിന്റെ ഹൃദയം എത്രമാത്രം വിസ്മയിക്കും.
എന്നാല്‍ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ, ഇവിടെ ഭൂമിയില്‍ത്തന്നെ നിത്യജീവന്‍ ആരംഭിക്കണമെന്നു നിന്നോടു പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഓരോ ദിവ്യകാരുണ്യസ്വീകരണവും ദൈവവുമായി നിത്യതയില്‍ ഐക്യപ്പെട്ടിരിക്കാന്‍ നിന്നെ കൂടുതല്‍ പ്രാപ്തയാക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.