‘ഫ്രത്തേല്ലി തൂത്തി’യുടെ മലയാള പരിഭാഷ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സാഹോദര്യവും സാമൂഹിക സൗഹൃദവും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനം ‘ഫ്രത്തേല്ലി തൂത്തി’യുടെ മലയാള പരിഭാഷ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി അല്‍മായ പ്രതിനിധി ജോൺ വിനേഷ്യസ് ഏറ്റുവാങ്ങി.

കത്തോലിക്ക സഭയുടെ ഔദ്യോഗിക മുഖപത്രമായ ഒസ്സർവത്തൊരെ റൊമാനോയുടെ ഏഷ്യയിലെ പ്രസാധകരായ കാർമ്മൽ ഇന്റർനാഷ്ണൽ പബ്ലിഷിംഗ് ഹൗസാണ് പരിഭാഷ നടത്തിയിട്ടുള്ളത്. പ്രകാശന ചടങ്ങിൽ പബ്ലിഷിംഗ് ഹൗസ് ഡയറക്ടർ ഫാ. ജെയിംസ് ആലക്കുഴിയിൽ ഒ.സി.ഡി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് നെല്ലിക്കശ്ശേരി ഒ.സി.ഡി എന്നിവർ സന്നിഹിതരായിരുന്നു. എട്ട് അധ്യായങ്ങളും 287 ഖണ്ഡികകളുമുള്ള ഈ ഗ്രന്ഥത്തിലുടനീളം നാം സോദരാണെന്ന ബോധ്യം മാർപാപ്പ ഊട്ടിയുറപ്പിക്കുന്നുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles