ദാമ്പത്യജീവിതം മനോഹരമാക്കാൻ ഫലപ്രദമായ മൂന്ന് മാർഗങ്ങൾ അറിയാൻ ആഗ്രഹമുണ്ടോ?

വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട മനോഹരമായ ഒരു പളുങ്കു പാത്രമാണ് ദാമ്പത്യ ജീവിതം. നല്ല ദാമ്പത്യജീവിതം നയിക്കുന്നതിനു സഹായിക്കുന്ന മൂന്നു കാര്യങ്ങള്‍ ഇതാ.

1. സംസാരിക്കുക
ആശയ വിനിമയം നടത്തുന്നതിന് എപ്പോഴും വാക്കുകള്‍ തന്നെ വേണമെന്നില്ല. ഒരു ഉദാഹരണം എടുക്കൂ. വളരെ ഗുരുതരമായ ഒരു രോഗം പങ്കാളികളില്‍ ആര്‍ക്കെങ്കിലും വന്നു എന്നിരിക്കട്ടെ. അല്ലെങ്കില്‍ ഒരു അപകടം. അത്തരം അവസരങ്ങളില്‍ ദമ്പതികള്‍ ഒരു പക്ഷേ, മിണ്ടാനാവാതെ നിശബ്ദരായി പോകാം. എന്നാല്‍ അവര്‍ ഗാഢമായി ആശയവിനിമയം നടത്തുന്നുണ്ട്.

സ്‌നേഹം വളര്‍ത്തുന്നതിന് നാം പരസ്പരം കേള്‍ക്കുവാന്‍ തയ്യാറാകണം. സംസാരിക്കുന്നില്ല എന്നാണ് പല ദമ്പതികളുടെയും പരാതി. സത്യത്തില്‍ കേള്‍ക്കാന്‍ മനസ്സു കാണിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.

2. ക്ഷമിക്കുക
വിവാഹ ജീവിതം എന്നാല്‍ ക്ഷമിച്ചും ക്ഷമ കൊടുത്തും മുന്നോട്ടു നയിക്കേണ്ട ഒരു ബന്ധമാണെന്ന് തിരിച്ചറിവില്ലായ്മ മൂലമാണ് പല വിവാഹ മോചനങ്ങളും സംഭവിക്കുന്നത്. സ്‌നേഹത്തില്‍ ‘സോറി’ പറയേണ്ട കാര്യമില്ല എന്നാണ് പലരുടെയും വിചാരം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാളുടെ പക്കല്‍ നിന്ന് വീഴ്ച ഉണ്ടാകുകയും അയാള്‍ അതില്‍ തനിക്ക് ദുഖമുണ്ടെന്ന് തുറന്നു പറയാതിരിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ക്ക് തന്നോട് സ്‌നേഹിമില്ലെന്ന് മറ്റേയാള്‍ കരുതാന്‍ തുടങ്ങും. ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങും.

3. പ്രാര്‍ത്ഥിക്കുക
ഒരിക്കല്‍ വിവാഹിതരായിട്ട് 50 വര്‍ഷമായ ദമ്പതികള്‍ തങ്ങള്‍ക്ക് ലഭിച്ച ഒരു ഉപദേശത്തെ കുറിച്ച് പങ്കുവച്ചു: എന്നും പരസ്പരം കരം കോര്‍ത്തു പിടിച്ച് ഒരു സ്വര്‍ഗസ്ഥനായ പിതാവേയും ഒരു നന്മ നിറഞ്ഞ മറിയമേയും ചൊല്ലുക. ആദ്യം ഈ ഉപദേശത്തില്‍ സംശയമുണ്ടായിരുന്ന ഭര്‍ത്താവ് മനസ്സില്ലാ മനസ്സോടെ ഈ പ്രാര്‍ത്ഥന ചൊല്ലാന്‍ സമ്മതിച്ചു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഏറ്റു പറഞ്ഞു; ആ പ്രാര്‍ത്ഥന ഞങ്ങളുടെ ജീവിതത്തെ മാറ്റി മറിച്ചു കളഞ്ഞു!

ഒരു പാട് സങ്കീര്‍ണമായ പ്രാര്‍ത്ഥനകളൊന്നും ചൊല്ലണമെന്നില്ല. ഒരു സ്വര്‍ഗസ്ഥനായ പിതാവേയും ഒരു നന്മ നിറഞ്ഞ മറിയമേയും പരസ്പര ഹൃദയൈക്യത്തോടെ, കരം കോര്‍ത്തു ചൊല്ലുക. ദൈവം നിങ്ങളുടെ ദാമ്പത്യത്തെ അനുഗ്രഹിക്കും!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles