സ്വര്‍ഗത്തെ കുറിച്ച് വി. സിപ്രിയന്‍ പറഞ്ഞത് എന്താണെന്നറിയാമോ?

ഏഡി മൂന്നാം നൂറ്റാണ്ടില്‍ കാര്‍ത്തേജിലെ ബിഷപ്പായിരുന്ന വി. സിപ്രിയന്‍ സ്വര്‍ഗത്തെ കുറിച്ച് മനോഹരമായൊരു വിവരണം നല്‍കിയിട്ടുണ്ട്. പലരും കരുതുന്നത് സ്വര്‍ഗം എന്നാല്‍ അവ്യക്തവും അമൂര്‍ത്തവുമായ ഏതോ ഇടം എന്നാണ്. എന്നാല്‍ വി. സിപ്രിയന്റെ അഭിപ്രായത്തില്‍ സ്വര്‍ഗം മഹത്തായ ഒരു കുടുംബ കൂട്ടായ്മയാണ്. ഇതാ വിശുദ്ധന്റെ സ്വന്തം വാക്കുകളില്‍ നമുക്കത് കേള്‍ക്കാം.

‘നമുക്ക് പ്രിയപ്പെട്ട ഒട്ടേറെ പേര്‍ അവിടെ നമുക്കായി കാത്തു നില്‍ക്കുന്നുണ്ട്. നമ്മുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍… എണ്ണമറ്റ ഒരു വലിയ ജനസഞ്ചയം നമുക്കായി അവിടെ കാത്തു നില്‍ക്കുന്നുണ്ട്. അവരുടെ അനശ്വരത അവര്‍ നേടി സുരക്ഷിതമാക്കിയിരിക്കുന്നു. എന്നാല്‍ നമ്മുടെ സുരക്ഷയെ കുറിച്ച് അവര്‍ക്ക് കരുതലുണ്ട്. അവരുടെ മുന്നില്‍ നാം എത്തമ്പോള്‍, ഒത്തു ചേരുമ്പോള്‍ എന്തൊരാനന്ദമായിരിക്കും അവിടെ! മരണത്തെ കുറിച്ച് ഇനി പേടിക്കാതെ, നിത്യജീവിതം അനുഭവിച്ചു കൊണ്ടുള്ള ആ സ്വര്‍ഗരാജ്യാനുഭവം എത്ര ആനന്ദകരമായിരിക്കും! അവസാനമില്ലാത്ത, സമ്പൂര്‍ണമായ സന്തോഷം!

അവിടെ അപ്പോസ്തലന്മാരുടെ മഹനീയമായ സാന്നിധ്യമുണ്ട്. പ്രവാചകരുടെ സംഘമുണ്ട്, മഹത്വകീരീടം ചൂടിയ എണ്ണമറ്റ രക്തസാക്ഷികളുണ്ട്, ശരീരമോഹങ്ങളുടെ മേല്‍ വിജയം നേടിയ കന്യകമാരുണ്ട്, ദൈവകല്‍പനയനുസരിച്ച് പാവങ്ങളെ സഹായിച്ച് ജീവിതം കരുണാമായമാക്കിയവരുണ്ട്…

ഓ പ്രിയപ്പെട്ട സഹോദരങ്ങളേ, വലിയ ആഗ്രഹത്തോടെ ഈ സൗഭാഗ്യത്തിനായി നമുക്ക് മുന്നേറാം. ഇവര്‍ക്കൊപ്പം എത്തിച്ചേരുന്ന സൗഭാഗ്യത്തിനായി നമുക്ക് യത്‌നിക്കാം, ഏറ്റവും വേഗം ക്രിസ്തുവിന്റെ പക്കല്‍ എത്തിച്ചേരുന്നതിന് ശ്രമിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles