നനവുണങ്ങാത്തൊരോര്‍മ്മയുടെ ക്രിസ്തുമസ്
നീയെന്റെ വാലെന്റൈന്‍ ആയില്ലെങ്കില്‍ നിന്റെ ക്രിസ്തുമസ് മരത്തില്‍ ഞാന്‍ തൂങ്ങി മരിക്കുമെന്നത് ഹെമിങ്ങ്വേ എഴുതിയ വരികളാണ്. ക്രിസ്തുമസ് ഓര്‍മ്മകളിലേക്ക് തോക്കില്‍ നിന്നുതിര്‍ന്ന തിര പോലെ വേഗത്തില്‍ മനസിലേക്ക് എത്തുകയും, തീരം വിട്ടൊഴിയുന്ന തിര പോലെ കണ്ണുകളെ ഈറന്‍ അണിയിക്കുകയും ചെയ്യുന്നൊരു ഓര്‍മ്മയാണ് ആത്മമിത്രത്തിന്റെ മകന്‍. ക്രിസ്തുമസിന് കിട്ടിയ സമ്മാനം കുറഞ്ഞു പോയെന്ന കാരണത്താല്‍ ടീനേജുകാരനായ അവന്‍ ആത്മഹത്യ ചെയ്തു. ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്‌കൂളിലേക്ക് ചെല്ലുമ്പോള്‍ കുട്ടികളാവേശത്തോടെ പരസ്പരം പങ്കു വയ്ക്കുന്ന വിശേഷം അവര്‍ക്ക് സമ്മാനമായി എന്താണ് സാ ന്താക്ലോസ് നല്‍കിയത് എന്നതാണ്. വര്‍ഷം മുഴുവന്‍ സാന്താക്‌ളോസിനു വേണ്ടി പണിയെടുക്കുന്ന മാതാപിതാക്കളെ കുറിച്ച് അവരുടെ വര്‍ത്തമാനങ്ങളില്‍ പരാമര്‍ശമുണ്ടാവുകയില്ല.
നാട്ടില്‍ പള്ളിയിലെ പ്രാര്‍ത്ഥനയും, കുടുംബത്തിന്റെ ഒത്തുചേരലും ആഘോഷവും, പുതിയ വസ്ത്രത്തിന്റെ ഗന്ധവും കനമുള്ള ലാഘവമായിരുന്നിടത്ത് നിന്നും ക്രിസ് തുമസ് എന്ന മാനസികാവസ്ഥയ്ക്ക് ഒപ്പം ഓടിയെത്താന്‍ കിതയ്ക്കുന്ന ഒരു ജനതയെ പ്രവാസത്തിലെത്തിയതിനു ശേഷമാണ് ഞാന്‍ കാണുന്നത്. താങ്ക്‌സ് ഗിവിങ്ങ് ഡേയുടെ വൈകുന്നേരം തന്നെ ക്രിസ്തുമസ് ലൈറ്റുകള്‍ കൊണ്ട് വീടുകള്‍ അലങ്കരിക്കാനും പിറ്റേന്നു തന്നെ ക്രിസ്തുമസിനാവശ്യമായ ഷോപ്പിങ്ങ് നടത്തുവാവും ആളുകള്‍ പരക്കം പാച്ചില്‍ തുടങ്ങും. വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസിനു സമ്മാനങ്ങള്‍ കൊടുക്കാനായി ഓരോന്നായി വാങ്ങിച്ചു കൂട്ടാന്‍ തലേന്നത്തെക്കാള്‍ ഉത്സാഹത്തോടെ പിറ്റേന്നും ഓട്ടം തുടരും.
കുട്ടികള്‍ അവര്‍ക്ക് വേണ്ട സമ്മാനങ്ങളുടെ നീണ്ട ലിസ്റ്റുകളുണ്ടായി സാന്റാക്‌ളോ സിന് അയക്കുവാനായി മാതാപിതാക്കളെ ഏല്‍പ്പിക്കും. വര്‍ഷം മുഴുവന്‍ അവര്‍ നല്ല കുട്ടികളായിരുന്നു എന്നുറപ്പിക്കാന്‍, കുട്ടികളാവശ്യപ്പെട്ട സമ്മാനങ്ങള്‍ തന്നെ സാന്താ ക്‌ളോസ് കൊണ്ട് വരേണ്ടതുണ്ട്. അവരവരുടെ മാതാപിതാക്കളാണ് സാന്താക്‌ളോ സിന്റെ സമ്മാനമെന്ന പറഞ്ഞ് ഓരോന്നു വാങ്ങി അലങ്കരിച്ച ക്രിസ്തുമസ് മരത്തിന്റെ ചുവട്ടില്‍ വച്ചിരിക്കുന്നതെന്ന് ചെറിയ കുട്ടികള്‍ക്കു അറിവുള്ള കാര്യമല്ല. എന്നാല്‍ കുറച്ച് കൂടി മുതിരുമ്പോള്‍ കുട്ടികള്‍ക്ക് അത് മനസ്സിലാവുന്നു. എങ്കിലും പലപ്പോഴും മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത സമ്മാനങ്ങള്‍തന്നെ വേണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നു. കൂട്ടുകാരുടെ മുന്നില്‍ ചെറുതായിപ്പോവാതിരിക്കാന്‍, അവരുടെ മുന്നില്‍ വലുതാവാന്‍ എന്നിങ്ങനെ പോകുന്നു മുതിര്‍ന്നു വരുന്ന കുഞ്ഞുങ്ങളുടെ മനോവ്യാപാരങ്ങള്‍. അതിനൊത്ത് ഓടാന്‍ നില്‍ക്കുന്ന മാതാപി താക്കളാണ് ഇതിനാക്കം കൂട്ടുന്നതും. കോണ്‍ സെപ്റ്റ് ഓഫ് ലിവിങ്ങ്’ എന്നത് സ്വന്തമായി ഉള്ളത് അല്ലാതെ മറ്റുള്ളവരുടെതായി മാറുകയും അവര്‍ക്കൊപ്പം എത്താനുള്ള ഓട്ടത്തില്‍ കാല്‍വഴുതി വീണു പോകുകയും ചെയ്യുന്നു. ഡിസംബറിലെ മഞ്ഞു വീഴ്ച്ചക്കൊപ്പം പുറം ലോകത്തിലേക്ക് തുറന്നു പിടിച്ചു വച്ചിരിക്കുന്ന മനസ്സിലേക്ക് നേര്‍ത്ത തണുപ്പിന്റെ മരവിപ്പ് കടന്നു വന്നു, ഉറഞ്ഞു കൂടി ഘനീഭവിക്കുന്നു. നല്ല ഓര്‍മ്മകളും സന്തോഷമുള്ള നിമിഷങ്ങളും കടന്നു വരുന്നതി നു മുന്നേ നനവ് ഉണങ്ങാത്ത വേദനയുടെ ഓര്‍മ്മവന്നു തൊട്ടുണര്‍ത്തുന്നു. അരികില്‍ കുട്ടികളുണ്ട്, ഉറക്കത്തിലാണ്. അവരുടെ മനസ്സില്‍ ക്രിസ്തുമസിന് കിട്ടിയേക്കാവുന്ന സമ്മാനങ്ങളുടെ സ്വപ്നങ്ങളാവും നിറക്കൂട്ട് പൊട്ടിച്ച് ഒഴുകി പടരുന്നത്.