മാലാഖമാര്‍ക്ക് മനുഷ്യരോട് അസുയ തോന്നുന്നത് എന്തു കൊണ്ട്?

വിശുദ്ധ മാക്സിമില്ല്യന്‍ കോള്‍ബെ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “മാലാഖമാര്‍ക്ക്‌ മനുഷ്യരോട് അസൂയ തോന്നുകയാണെങ്കില്‍ അത് ഒറ്റക്കാരണം കൊണ്ട് മാത്രമായിരിക്കും: പരിശുദ്ധ ദിവ്യകാരുണ്യം. നിങ്ങള്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴൊക്കെ അത് നിങ്ങളുടെ ആദ്യത്തേതും, അവസാനത്തേതുമായ ഏക ദിവ്യകാരുണ്യം എന്ന രീതിയില്‍ സ്വീകരിക്കുക”. വിശുദ്ധ മാക്സിമില്യന്‍റെ ഈ വാക്കുകള്‍ ഏറെ അര്‍ത്ഥവത്തായ ഒന്നാണ്. മരണം ഏത് നിമിഷവും ആഗതമാകാന്‍ സാധ്യതയുള്ളതിനാല്‍ ജീവിക്കുന്ന ദൈവത്തിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുവാന്‍ വിശുദ്ധന്‍ നമ്മേ ഓര്‍മ്മപ്പെടുത്തുന്നു.

വിചിന്തനം:

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള നിരവധി അവസരങ്ങള്‍ നമ്മുക്ക് ലഭിക്കാറുണ്ട്. പക്ഷേ പലപ്പോഴും ഈ അവസരങ്ങള്‍ നാം ഉപേക്ഷിക്കുന്നു. മരണം എന്ന യാഥാര്‍ത്ഥ്യം എപ്പോഴാണ് നമ്മേ തേടി വരുന്നതെന്ന് നമ്മുക്ക് അറിയില്ല. വിശുദ്ധ കുര്‍ബാനയില്‍ അനുദിനം പങ്കെടുക്കുമെന്നും യേശുവിന്റെ നിറസാന്നിധ്യമായ ദിവ്യകാരുണ്യം സ്വീകരിച്ചു നിത്യജീവിതത്തിനായി തന്നെ തന്നെ ഒരുക്കുമെന്നും പ്രതിജ്ഞയെടുക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles