നൈരാശ്യത്തിൽ വീണുപോയവരിൽ നിന്ന് മുഖം തിരിക്കരുത് (സി. ഫ്രാന്‍സിസ്‌കയോട് ഈശോ പറഞ്ഞത്)

(ഫ്രാൻസിസ്ക മരിയ എന്ന കർമ്മലീത്ത സിസ്റ്ററിലൂടെ ലഭിച്ച വെളിപ്പെടുത്തലുകൾ)

എന്റെ കാരുണ്യത്തിന്റെ അനന്ത ശക്തിയിൽ നിങ്ങൾ വിശ്വസിക്കണം. എന്റെ നിയമങ്ങൾക്കെതിരെ കൂടി വരുന്ന തിരിമറിയും നിന്ദയും ലോകത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ഭീഷണി ഉയർത്തുകയും നിലനിൽപ്പുതന്നെ അപകടത്തിൽ ആക്കുകയും ചെയ്യുമ്പോൾ എന്റെ തുറക്കപ്പെട്ട ഹൃദയത്തിന്റെ സ്നേഹം കൂടുതൽ ഏകുകയും കുരിശിൽ നിവർത്തിയ എന്റെ കരങ്ങളുടെ കാരുണ്യം കൊണ്ട് നിങ്ങളെ വലയം ചെയ്യുകയും ചെയ്യും. എതിരാളി സൃഷ്ടിച്ചിരിക്കുന്ന തിന്മയെ കുറിച്ച് നിങ്ങൾ തീർച്ചയായും ബോധവാന്മാർ ആയിരിക്കണം.

എന്നാൽ തിൻമയിലൂടെ പ്രശ്നങ്ങളിൽ അകപ്പെട്ട് പലപ്പോഴും നൈരാശ്യത്തിൽ വീണുപോയവരിൽ നിന്ന് മുഖം മാറ്റി കളയരുത്. സ്വയം എന്താണ് ചെയ്യുന്നതെന്ന് അറിയാത്ത ഒരു അവസ്ഥയിലേക്കാണ് അവർ തെന്നി വീഴുന്നത്. ഞാൻ അവർ എല്ലാവർക്കും വേണ്ടിയാണ് മരിച്ചത്. എന്റെ വിശേഷമായ ശ്രദ്ധയ്ക്കും സ്നേഹത്തിനും അവരെല്ലാം പാത്രീഭൂതരാണ്.

എന്നാൽ നിങ്ങളുടെ സഹായം എനിക്കാവശ്യമാണ് എന്നു തന്നെയുമല്ല, നിങ്ങളുടെ കരുണയ്ക്കും സ്നേഹത്തിനും ഞാൻ യാചിക്കുമ്പോൾ ദരിദ്രരും ദരിദ്രരിൽ ദരിദ്രരുമയ ഇവരെ പ്രതി മാത്രമല്ല ഞാൻ ഇത് ആവശ്യപ്പെടുന്നത്, നിങ്ങളെ പ്രതി കൂടെയാണ്. എന്റെ സ്നേഹത്തിന്റെ ദാനത്തിലൂടെ നിങ്ങളും ലാഭം കൊയ്തു എടുക്കുക. അങ്ങനെ ഈ ഉഗ്ര പീഡനകാലം അവർക്ക് എന്ന പോലെ നിങ്ങളുടെയും രക്ഷയ്ക്കായി ഭവിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles