ഫ്രാന്‍സിസ് പാപ്പാ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പാ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസേപ്പെ കോണ്ടെയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ ഇറ്റാലിയന്‍ അംബസഡര്‍ പിയെത്രോ സെബസ്ത്യാനിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
45 മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ അടയന്തിര ശ്രദ്ധ ആവശ്യമായ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തുവെന്ന് കോണ്ടെ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സാമൂഹിക അസമത്വം, കുടിയേറ്റം, പരിസ്ഥിതി, സമാധാനം തുടങ്ങിയ വിഷയങ്ങള്‍ തങ്ങളുടെ ചര്‍ച്ചയ്ക്ക് വിഷമായതായി കൊണ്ടെ പറഞ്ഞു.
പാപ്പായുമായുള്ള കൂടിക്കാഴ്ച വളരെ ഹൃദ്യവും ഹൃദയത്തില്‍ തൊടുന്നതും ആയിരുന്നു എന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തന്റെ സമഗ്രമായ കാഴ്ചപ്പാടിനെ അത് വിശാലമാക്കി എന്നും അദ്ദേഹം പറഞ്ഞു.