ജപമാല ഭക്തയായ ആൻജല
1948 ഒക്ടോബർ 16ന് ഇറ്റലിയിലെ നേപ്പിൾസിൽ ആണ് ആൻജല ഇയാക്കോബെലിസ് ജനിച്ചത്. വിശുദ്ധിയുടെ പ്രതിഫലനം ആയ ഒരു നറുപുഞ്ചിരി വിടരുന്ന മുഖമാണ് അവളുടേത്. ജപമാല മാസത്തിൽ ജനിച്ചതിനാൽ തന്നെ പരിശുദ്ധ അമ്മയോട് സവിശേഷമായ സ്നേഹവും ഭക്തിയും കുഞ്ഞുനാൾ മുതലേ അവൾ പ്രദർശിപ്പിച്ചിരുന്നു.ഈ ഭൂമിയിലെ തന്റെ ചെറിയ തീർഥയാത്രയിൽ ജപമാല ആയിരുന്നു അവൾക്ക് കൂട്ട്.അവളെ പരിചയമുള്ള ഏവരും അവരുടെ വിശ്വാസവും ധൈര്യവും ദൈവ ശരണവും സാക്ഷ്യപ്പെടുത്തുന്നു.
പത്താമത്തെ വയസ്സിൽ കടന്നുവന്ന ബ്ലഡ് കാൻസർ രോഗത്തെയും അതിന്റെ വേദനകളെയും ക്ഷമയോടും സഹനശീലത്തോടെയും അവൾ സമീപിച്ചു. രോഗക്കിടക്കയിൽ തന്റെ സന്ദർശകരോട് അവൾ ഇപ്രകാരം പറയുമായിരുന്നു:” ദുഃഖിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ എല്ലാവരും എന്റെ പക്കൽ വരുവിൻ.നിങ്ങളുടെ പ്രശ്നങ്ങളും വേദനകളും എനിക്ക് തരൂ.ഞാൻ അവ ഈശോയ്ക്കു നൽകാം. അപ്പോൾ നിങ്ങളെ ഭയപ്പെടുത്തുന്ന സിംഹങ്ങൾ ആട്ടിൻകുട്ടികൾ ആയി മാറും.” താൻ സ്നേഹിച്ചിരുന്നവരെയും ഇഷ്ടപ്പെട്ടവയെയും വിട്ട് പതിയെ പതിയെ പൂർണമായും പരിശുദ്ധ അമ്മയുടെ അടുത്തേക്ക് അവൾ പോയി.
1961 മാർച്ച് 27ന് പതിമൂന്നാമത്തെ വയസിൽ അവൾ നിത്യസമ്മാനത്തിനായി യാത്രയായി.1990 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ആൻജല ഇയാകോബെലിസ് നെ ധന്യയായി പ്രഖ്യാപിച്ചു. 1991ൽ നാമകരണ നടപടികളുടെ ഭാഗമായി കബറിടം തുറന്നപ്പോൾ ആൻജലയുടെ ഭൗതികാവശിഷ്ടങ്ങൾ അക്ഷയം ആണെന്ന് കണ്ടെത്തി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.