എല്ലാത്തരം അക്രമങ്ങളും ഒഴിവാക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: എല്ലാ വിധത്തിലുമുള്ള അക്രമങ്ങളും ഒഴിവാക്കണം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. ആഫ്രിക്കന്‍നാടായ നൈജീരിയയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ക്ഷണിച്ചു കൊണ്ട് വത്തിക്കാനില്‍ സംസാരിക്കുകയായിരുന്നു, മാര്‍പ്പാപ്പാ.

നൈജീരിയയിലെ കവര്‍ച്ചവിരുദ്ധ പ്രത്യേക സേന (SARS, Special AntiRobbery Squad) ഒക്ടോബര്‍ 20ന് (20/10/20) ലാഗോസില്‍ യുവ പ്രകടനക്കാര്‍ക്കുനേരെ നിറയൊഴിച്ചതിനെ തുടര്‍ന്ന് ശക്തമായിരിക്കുന്ന പ്രകടനങ്ങളെയും അതിനോടനുബന്ധിച്ചുള്ള ആക്രമണങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്, ഫ്രാന്‍സീസ് പാപ്പാ, വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്ന പ്രാര്‍ത്ഥനാവേളയില്‍ സമാധാനത്തിനായുള്ള പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.

ക്രമസമാധാന സേനയും യുവ പ്രകടനക്കാരും തമ്മില്‍ ഇയിടെ ഉണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശങ്കയോടെയാണ് താന്‍ ശ്രവിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.

സകലവിധ അക്രമങ്ങളും ഒഴിവാക്കുന്നതിനും നീതിയും പൊതുനന്മയും പരിപോഷിപ്പിച്ചുകൊണ്ട് സാമൂഹ്യ ഏകതാനത നിരന്തരം അന്വേഷിക്കുന്നതിനും കഴിയുന്നതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരേയും ക്ഷണിച്ചു.

നിഷ്ഠൂര പ്രവര്‍ത്തന ശൈലികൊണ്ട് കുപ്രസിദ്ധി നേടിയിരിക്കുന്ന കവര്‍ച്ചവിരുദ്ധ സവിശേഷ സേനയെ, സാര്‍സിനെ (SARS) പിരിച്ചുവിടാമെന്ന് നൈജീരിയായുടെ പ്രസിഡന്റ് മുഹമ്മദ് ബുഹാരി (Muhammadu Buhari) വാക്കു നല്കിയതിനു ശേഷവും പ്രതിഷേധപ്രകടനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ശമനമുണ്ടായിട്ടില്ല


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles