ജപമാല ഒരു കടത്തു കഴിക്കല്‍ പ്രാര്‍ത്ഥന ആകരുത്!

മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന.അനുദിന ജീവിതത്തിൽ ദൈവത്തിന്റെ കൃപാവരം സംരക്ഷണമായി എപ്പോഴും ഉണ്ടാകുവാനുള്ള ഉത്തമ ഉപാധിയാണ് ജപമാല. നാം ആയിരിക്കുന്ന ദുഃഖങ്ങൾക്കും ഉൽക്കണ്ഠകൾക്കും അപ്പുറത്ത് ദൈവിക സംരക്ഷണവലയത്തിനുള്ളിൽ നമ്മെ കൊണ്ട് ചെല്ലുവാന്‍ ജപമാലപ്രാർത്ഥനയ്ക്കു കഴിയും. ജപമാല പ്രാര്‍ത്ഥനയില്‍ നാം അമ്മയോട് ചേര്‍ന്ന് നിന്ന് തമ്പുരാനെ സ്തുതിക്കുകയാണ്.

‘ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ’ (ലൂക്കാ 1:38) എന്ന് ദൈവതിരുമുൻപാകെ സമർപ്പണം ചെയ്ത കന്യാമറിയം, ആ സമർപ്പണത്തിലൂടെ ദൈവത്തെ പൂർണമായി തന്റെ ജീവിതത്തിലും, തന്റെ ജീവിതത്തെ പൂർണമായി ദൈവത്തിലും ആക്കിതീർത്തു. ആ അമ്മയെ ആവർത്തിച്ചാവർത്തിച്ച് ജപമാലയിലൂടെ നാം ആദരിക്കുന്നു; അമ്മയോടൊപ്പം ജപമാലയിലൂടെ ഇടവിടാതെ ഈശോയെ സ്തുതിച്ച് വണങ്ങുന്നു. ഇപ്രകാരമുള്ള ജപമാല പ്രാർത്ഥന നിറവേറ്റുമ്പോൾ നല്ല ഇടയനായ ഈശോ ലില്ലികൾക്കിടയിൽ മേയുവാൻ അവസരം ഒരുക്കുന്ന ആട്ടിടയനെപ്പോലെ നമ്മെ സമൃദ്ധിയിൽ പരിപാലിക്കും. പരിശുദ്ധ അമ്മയുടെ പുണ്യനിക്ഷേപത്തിലൂടെ നമ്മുടെ ജീവിതങ്ങൾക്ക് സംരക്ഷണം നല്കുകയും ചെയ്യും.

ജപമാല വചനം അടിസ്ഥാനപെടുത്തിയുള്ള ഒരു പ്രാര്‍ത്ഥനയാണ്. ദൈവ ദൂതന്‍ മറിയത്തെ വിശേഷിപ്പിക്കുന്ന വചന ഭാഗമാണ് ജപമാല പ്രാര്‍ത്ഥനയുടെ അടിസ്ഥാനം.കൊന്തനമസ്കാരം വഴി മരിയഭക്തിയുടെ ഒരു “പുതിയ വസന്തകാലം” വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിനോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി “കൊന്തഭക്തിയുടെ” പുതിയ ഉണർവിനെ കണ്ട അദ്ദേഹം ക്രിസ്തീയസങ്കല്പം അനുസരിച്ചുള്ള മനുഷ്യരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവങ്ങളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു.

കത്തോലിക്കാ സഭയിലെ കൊന്ത, യേശുവിൽ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞൻ റൊമാനോ ഗാർഡിനി അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമൻ കത്തോലിക്കാ മരിയശാസ്ത്രത്തിന്റെ നിലപാടാണ് ഈ അഭിപ്രായത്തിൽ പ്രകടമാകുന്നത്. ജപമാലയുടെ പ്രാധാന്യം മനസിലാക്കിയാൽ ജപമാല ഒരിക്കലും നമുക്ക് വിരസത ഉളവാക്കില്ല.

സന്ധ്യനമസ്‌കാരത്തിലെ ജപമാല ഒരു ‘കടത്ത് കഴിക്കൽ’ പ്രാർത്ഥനയായി ഒരിക്കലും മാറരുത്. മറിച്ച്, സമയം കിട്ടുമ്പോഴൊക്കെ അല്ലെങ്കിൽ, സമയം കണ്ടെത്തി പലവട്ടം ചൊല്ലുവാൻ ഇഷ്ടപ്പെടുന്ന ഒരു പ്രിയപ്രാർത്ഥന ആയി ജപമാല പ്രാര്‍ത്ഥന മാറണം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles