നമുക്ക് പരിശുദ്ധാത്മാവിനാല്‍ ശക്തി പ്രാപിക്കാം!

“പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്‌ഷികളായിരിക്കുകയും ചെയ്യും.” ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍, അവര്‍ നോക്കി നില്‍ക്കേ, അവന്‍ ഉന്നതങ്ങളിലേക്ക്‌ സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന്‌ അവനെ അവരുടെ ദൃഷ്‌ടിയില്‍നിന്നു മറച്ചു.”
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8- 9)

ഈശോ സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ടപ്പോൾ ശിഷ്യർക്ക് തന്റെ പ്രേഷിതദൗത്യം നൽകി. എന്നാൽ,ശിഷ്യന്മാർ ഉടനെ പ്രേക്ഷിത യാത്ര തുടങ്ങുന്നില്ല. നമുക്ക് അറിയാവുന്നതുപോലെ പന്തക്കുസ്താ ദിനം പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷമാണ് അവർ പ്രേഷിത യാത്രകൾ ആരംഭിക്കുന്നത്.കാരണം, ഈശോ ഇപ്രകാരം കൽപ്പിച്ചിരുന്നു :”നിങ്ങൾ ജെറുസലേം വിട്ടു പോകരുത്. എന്നിൽനിന്ന് നിങ്ങൾ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ.”(അപ്പ. പ്ര.1:4)

ഈശോ കല്പിച്ചതു പ്രകാരം ശിഷ്യന്മാർ ജെറുസലേമിൽ തന്നെ തങ്ങി.”അവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും സഹോദരരോടുമൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു.”(അപ്പ. പ്ര.1:14). ഇങ്ങനെ പരിശുദ്ധ മറിയത്തോട് ഒപ്പം സെഹിയോൻ മാളികയിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്ന ശിഷ്യന്മാർ പന്തക്കുസ്താ ദിനം ഉന്നതത്തിൽ നിന്നുള്ള ശക്തിയായ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. തുടർന്നാണ് അവർ തങ്ങളുടെ പ്രേക്ഷിത യാത്ര ആരംഭിക്കുന്നത്.

ഇപ്പോൾ ജപമാല മാസമാണല്ലോ.. ഓരോ ജപമാലയും ചൊല്ലുമ്പോൾ പരിശുദ്ധ മറിയം നമ്മോടൊത്തു പ്രാർത്ഥിക്കുന്നു.നാം പരിശുദ്ധാത്മാവിനാൽ നിറയാൻ വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. തന്നിമിത്തം ആഗോളസഭ ഈ മാസത്തിൽ ഒരു സെഹിയോൻ മാളികാനുഭവത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.അമ്മയുടെ മാധ്യസ്ഥത്താൽ പരിശുദ്ധാത്മാവിനെ സ്വീകരിച്ച് പന്തക്കുസ്ത അനുഭവം സ്വന്തമാക്കിയ ശിഷ്യഗണത്തെ പോലെ നാം ശക്തിപ്രാപിക്കുന്ന സമയം. ശക്തി സ്വീകരിക്കുന്നത് സുവിശേഷ പ്രഘോഷണത്തിനാണ്.

പരിശുദ്ധാത്മാവ് ഓരോ വ്യക്തിക്കും വ്യത്യസ്ത വരങ്ങൾ നൽകുന്നു.”അവന്‍ ചിലര്‍ക്ക്‌ അപ്പസ്‌തോലന്‍മാരും പ്രവാചകന്‍മാരും സുവിശേഷപ്രഘോഷകന്‍മാരും ഇടയന്‍മാരും പ്രബോധകന്‍മാരും മറ്റും ആകാന്‍ വരം നല്‍കി. ഇതു വിശുദ്‌ധരെ പരിപൂര്‍ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലിചെയ്യുന്നതിനും ക്രിസ്‌തുവിന്‍െറ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ്‌. വിശ്വാസത്തിന്‍െറ ഐക്യത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പൂര്‍ണ ജ്‌ഞാനത്തിലും എല്ലാവരും എത്തിച്ചേരുകയും ക്രിസ്‌തുവിന്‍െറ പരിപൂര്‍ണതയുടെ അളവനുസരിച്ചു പക്വതയാര്‍ന്ന മനുഷ്യരാവുകയും ചെയ്യുന്നതുവരെ ഇതു തുടരേണ്ടിയിരിക്കുന്നു.”
(എഫേസോസ്‌ 4 : 11-13)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles