സഭ എല്ലാവരയും ഉള്‍ക്കൊള്ളുന്ന കൂടാരമാണെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ദൈവ വചനത്തിന്റെ സുദീര്‍ഘമായ യാത്ര വിവരിക്കുന്നതാണ് അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ എന്നും അത് കത്തോലിക്കാ സഭയുടെ സ്വഭാവത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പാ.
സഭ ഒരു കോട്ട അല്ലെന്നും എത്ര വേണമെങ്കിലും വിസ്തൃതമാക്കാവുന്ന, എത്ര പേരെ വേണമെങ്കിലും ഉള്‍ക്കൊള്ളാവുന്ന ഒരു കൂടാരമാണെന്നും പാപ്പാ വിശദമാക്കി.
ആദിമ സഭ പീഡിനങ്ങളിലൂടെയാണ് യാത്ര ആരംഭിച്ചതെന്നും നഷ്ടധൈര്യരാകാതെ ദൈവ വചനവും കൊണ്ട് അപ്പോസ്തലന്മാര്‍ പലായനം ചെയ്തുവെന്നും പാപ്പാ പറഞ്ഞു. അവരില്‍ പൗലോസു ബാര്‍ണബാസും ഉണ്ടായിരുന്നു. സിറിയയിലെ അന്ത്യോക്യയിലെ യഹൂദ സമൂഹത്തിലേക്ക് അവര്‍ ദൈവ വചനവും വഹിച്ചു കൊണ്ടു പോയി.
സഭ പുറത്തേക്ക് സഞ്ചരിക്കുന്ന, നിരന്തരം വികാസം പ്രാപിക്കുന്ന ഒന്നാണെന്ന് പാപ്പാ പറഞ്ഞു. റോമിലും അര്‍ജന്റീനയിലെ ബ്യുവനോസ് ഐറിസിലും താന്‍ കണ്ടിട്ടുള്ള ചില സഭകള്‍ തങ്ങളുടെ വാതിലുകള്‍ അടച്ചിട്ടിരിക്കുന്ന കാര്യവും പാപ്പാ അനുസ്മരിച്ചു. അടച്ച വാതിലുകള്‍ സഭയെ സംബന്ധിച്ച് ഒരു ദുശകുനമാണ്. സഭയുടെ വാതിലുകള്‍ തുറന്നിട്ടതാകണം, അദ്ദേഹം പറഞ്ഞു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.