വി. കൊച്ചുത്രേസ്യയുടെ വിശുദ്ധമായ കുറുക്കുവഴികള്‍

ഈശോയുടെ ശിഷ്യയായിരുന്നു കൊണ്ട് ഓരോ ദിവസവും ഉള്ള സാധാരണജീവിതത്തിൽ കൂടുതൽ വിശുദ്ധി പാലിക്കാൻ ഉള്ള മാർഗ്ഗങ്ങൾ വിശുദ്ധ കൊച്ചുത്രേസ്യ കണ്ടെത്തിയിരുന്നു. ഈ കൊച്ചു മാർഗങ്ങൾ കണ്ടെത്തിയതിന്റെ കാരണവും അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.

1. ദൈവം കാരുണ്യത്തിന്റേയും തെറ്റുകൾ ക്ഷമിക്കുന്നതിന്റെയും സ്നേഹമാണ്.

2. പരമ പരിശുദ്ധനായ ദൈവത്തിന്റെ മുൻപിൽ ഒരു വ്യക്തിക്കും പരിപൂർണ്ണനാവുക സാധ്യമല്ല.
ദൈവത്തിന്റെ വിധിയെ അത്യന്തം ഭയത്തോടെ കരുതിയിരുന്ന ഒരു ജനതയായിരുന്നു അന്നുള്ളത്. അതിനാൽ തന്നെ സ്നേഹസ്വരൂപനായ ദൈവത്തോട് മക്കൾക്കടുത്ത സ്വാതന്ത്ര്യവും അവർക്കില്ലായിരുന്നു. എന്നാൽ ബൈബിളിൽ പശ്ചാത്തപിക്കുന്ന പാപിയെ കാത്തിരിക്കുന്ന പിതാവായ ദൈവത്തിന്റെ സ്നേഹവും ആടുകളെ പേരുചൊല്ലി വിളിക്കുന്ന നല്ലയിടയന്റെ സ്നേഹവും കൊച്ചുത്രേസ്യ അനുഭവിച്ചിരുന്നു.

അവൾ ഒരിക്കൽ ഇങ്ങനെ എഴുതി:” കുഞ്ഞായി പിറന്ന ദൈവത്തെ എങ്ങനെ ഒരുവന് ഭയത്തോടെ സമീപിക്കാൻ കഴിയും? ” പരമ പരിശുദ്ധ ദൈവത്തിന്റെ മുൻപിൽ തനിക്കൊരിക്കലും പരിപൂർണയാകാൻ കഴിയില്ല. അതിനാൽ ഒരു കൊച്ചു കുഞ്ഞ് പിതാവിന്റെ കരങ്ങളിലേക്ക് ഓടി കയറുന്നത് പോലെ താനും ദൈവസ്നേഹത്തിൽ ആശ്രയിക്കും. ഈ ദൈവാശ്രയമെല്ലാം വിശുദ്ധിയിലേക്കുള്ള വിശുദ്ധ കൊച്ചുത്രേസ്യയുടെ കൊച്ചു മാർഗങ്ങൾ ആയിരുന്നു.

ഈശോയോടുള്ള സ്നേഹത്താൽ അൾത്താര അലങ്കരിച്ചു. ഈശോയോടുള്ള സ്നേഹത്താൽ കോൺവെന്റ്ലെ ചെറുതും വലുതുമായ ജോലികൾ ചെയ്തു. അങ്ങനെ ചെയ്തപ്പോൾ കോൺവെന്റ്ലെ ബുദ്ധിമുട്ടേറിയ വ്യക്തികളെ പോലും കയ്യിലെടുക്കാൻ കൊച്ചുത്രേസ്യയ്ക്ക് സാധിച്ചു. ഓരോ സാധാരണ ദിവസവും ഈശോയോടുള്ള സ്നേഹ സമർപ്പണത്തിന്റേതായി മാറി. ഈ ജീവിതത്തിന്റെ അന്ത്യത്തിൽ വെറുംകൈയോടെ ദൈവകരങ്ങളിൽ താൻ എത്തിച്ചേരും എന്നുള്ള ബോധ്യവും അവൾക്കുണ്ടായിരുന്നു.

ജീവിതത്തിലെ ഓരോ ദിവസവും ദൈവത്തിന്റെ കരുണയിലും സ്നേഹത്തിലും ആശ്രയം വച്ചുകൊണ്ട് ജീവിക്കുക. ഓരോ ദിവസവും ദൈവത്തിന്റെ സമ്മാനം ആണെന്ന് തിരിച്ചറിയുക. ദൈവമാണ് എല്ലാം എന്ന ബോധത്തിൽ സ്നേഹിക്കുവാൻ മാത്രം കടമ ഉള്ള ഒരു ആത്മാവായി തീരുക. അപ്പോൾ വിശുദ്ധ കൊച്ചുത്രേസ്യയെ പോലെ കൽപ്പനകളുടെ പൂർത്തീകരണം ആയ ദൈവസ്നേഹവും പരസ്നേഹവും നിന്നിൽ പൂവണിയും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles