വി ഫൗസ്റ്റീനയോടുള്ള നൊവേന ഒമ്പതാം ദിവസം

കാരുണ്യവാനായ ദൈവമേ അങ്ങ്വില മതിക്കുന്ന ആത്മാക്കളിൽ ഒന്നുപോലും നശിച്ചു പോകുന്നത് അങ്ങയുടെകരുണാർദ്ര ഹൃദയത്തിനു താങ്ങുവാൻ കഴിയുന്നതല്ലായ്കയാൽ പാപികളുടെ ആത്മാക്കളെഞങ്ങൾക്ക് നൽകണമേ .ദൈവ കരുണ അവരിൽ ആവസിക്കട്ടെ .വി ഫൗസ്റ്റീന പ്രാർത്ഥിച്ചതുപോലെ ഞങ്ങളെയും പാപികൾക്കായി ബലിയർപ്പിക്കപ്പെട്ട ഒരു തിരുവോസ്തിയായി രൂപാന്തരപ്പെടുത്തണമേ .ദിവ്യ സക്റാരിയുടെ വി ഫൗസ്റ്റീനയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വി ഫൗസ്റ്റീനയോടുള്ള ജപം
ദൈവത്തെ ഉത്തമമായി സ്നേഹിച്ച വി ഫൗസ്റ്റീനയെ സ്നേഹമാണ് സർവ്വോത്കൃഷ്ടം എന്ന് സ്വന്തം ജീവിതത്തിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നുവല്ലോ .ദൈവ കാരുണ്യത്തിന്റെ പ്രവാചികയും പ്രേഷിതയും ആയിരിക്കാനുള്ള വിളിയിൽ ഏറ്റവും വിശ്വസ്തതയോടെ അങ്ങ് സ്വയം സമർപ്പിച്ചുവല്ലോ …അതിനാൽ ദൈവം അങ്ങേ അത്യധികം ഉയർത്തി .അങ്ങയെപ്പോലെ ദൈവത്തെ സ്നേഹിക്കുവാനും ദൈവത്തിലേക്ക് സർവ്വ മനുഷ്യരെയും ആനയിക്കാനും ഞങ്ങളെ സഹായിക്കണമേ .ഞങ്ങളുടെ വിശ്വാസ തീർത്ഥാടനത്തിൽ കാലിടറാതെ ധീരമായി മുന്നേറുവാൻ തുണയായിരിക്കണമേ ..ജീവിത ക്ലേശങ്ങളാലും തിന്മയുടെ പ്രലോഭനങ്ങളാലും ഞെരുങ്ങുന്ന ഞങ്ങളുടെ യാചനകൾ (നിയോഗം പറയുക )കനിവോടെ സ്വീകരിച്ചു കാരുണ്യവാനായ ദൈവത്തോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ആമേൻ
1സ്വർഗ്ഗ 1 നന്മ 1 ത്രിത്വ
സുകൃത ജപം
ജീവിക്കുന്ന തിരുവോസ്തിയെ സ്തുതി
(3 പ്രാവശ്യം )
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.