വി. ഫൗസ്റ്റീനയോടുള്ള നൊവേന അഞ്ചാം ദിവസം

ഓ ദൈവ കാരുണ്യമേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ മരുഭൂമി അനുഭവങ്ങളിലും അഗ്നി പരീക്ഷണങ്ങളിലും പ്രലോഭനങ്ങളിലും പറഞ്ഞറിയിക്കാൻ പറ്റാത്തതുംആർക്കും മനസ്സിലാക്കാൻ പറ്റാത്തതുമായ പീഡകളിലുംവി ഫൗസ്റ്റീനയെപോലെ അവയെല്ലാം അങേ ഹിതത്തിനനുസരിച്ചു സഹിക്കുവാൻഞങ്ങളെ ശക്തിപ്പെടുത്തണമേ .വളരെ മിതമായ അളവിൽഞങ്ങൾക്ക് നൽകുന്നതിന് മുൻപ് അങ്ങ് ആ ദുഃഖത്തിന്റെ പാന പാത്രം ആദ്യം കുടിച്ചുവല്ലോ .ഞങ്ങൾക്ക് ലഭിച്ച കാസയിലെ അവസാന തുള്ളി വരെയും പാനം ചെയ്യുവാൻ ഞങ്ങളെ സഹായിക്കണമേ .ദൈവ കരുണയുടെ മകുടമായ വി ഫൗസ്റ്റീനയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

വി ഫൗസ്റ്റീനയോടുള്ള ജപം

ദൈവത്തെ ഉത്തമമായി സ്നേഹിച്ച വി ഫൗസ്റ്റീനയെ സ്നേഹമാണ് സർവ്വോത്കൃഷ്ടം എന്ന് സ്വന്തം ജീവിതത്തിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നുവല്ലോ .ദൈവ കാരുണ്യത്തിന്റെ പ്രവാചികയും പ്രേഷിതയും ആയിരിക്കാനുള്ള വിളിയിൽ ഏറ്റവും വിശ്വസ്തതയോടെ അങ്ങ് സ്വയം സമർപ്പിച്ചുവല്ലോ …അതിനാൽ ദൈവം അങ്ങേ അത്യധികം ഉയർത്തി .അങ്ങയെപ്പോലെ ദൈവത്തെ സ്നേഹിക്കുവാനും ദൈവത്തിലേക്ക് സർവ്വ മനുഷ്യരെയും ആനയിക്കാനും ഞങ്ങളെ സഹായിക്കണമേ .ഞങ്ങളുടെ വിശ്വാസ തീർത്ഥാടനത്തിൽ കാലിടറാതെ ധീരമായി മുന്നേറുവാൻ തുണയായിരിക്കണമേ ..ജീവിത ക്ലേശങ്ങളാലും തിന്മയുടെ പ്രലോഭനങ്ങളാലും ഞെരുങ്ങുന്ന ഞങ്ങളുടെ യാചനകൾ (നിയോഗം പറയുക )കനിവോടെ സ്വീകരിച്ചു കാരുണ്യവാനായ ദൈവത്തോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

ആമേൻ

1സ്വർഗ്ഗ 1 നന്മ 1 ത്രിത്വ

സുകൃത ജപം

ഈശോയെ അങ്ങേ ഹൃദയത്തിൽ എന്നെ മറക്കണമേ

(3 പ്രാവശ്യം )


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles