വി. ഫൗസ്റ്റീനയോടുള്ള നൊവേന – നാലാം ദിവസം
ഓ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക്വേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരു ജലമേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു എന്ന പ്രാർത്ഥന പാപികളുടെ മനസാന്തരത്തിനു വേണ്ടി സമർപ്പിക്കുമ്പോൾ അവർക്കു മനസാന്തരത്തിനു ഉള്ള കൃപകൾ നൽകും എന്ന്വി ഫൗസ്റ്റീനയോടു
വെളിപ്പെടുത്തിയിട്ടുണ്ടല്ലോ .ഞങ്ങളുടെ അനുദിന ദിവ്യ ബലികളും പ്രായ്ശ്ചിത്യ പ്രവർത്തികളും പരിത്യാഗങ്ങളും പ്രാർത്ഥനകളും സമസ്തവും അങേ കരുണയിൽ ആശ്രയിക്കാത്ത ആത്മാക്കൾക്ക്വേണ്ടി കാഴ്ച വെക്കുവാൻ വി ഫൗസ്റ്റീനയെ, ഞങ്ങളെ സഹായിക്കണമേ .സ്നേഹത്തിന്റെ അളവുകോലാണ് സഹനമെന്നു പഠിപ്പിച്ച വി ഫൗസ്റ്റീനയെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
വി ഫൗസ്റ്റീനയോടുള്ള ജപം
ദൈവത്തെ ഉത്തമമായി സ്നേഹിച്ച വി ഫൗസ്റ്റീനയെ സ്നേഹമാണ് സർവ്വോത്കൃഷ്ടം എന്ന് സ്വന്തം ജീവിതത്തിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നുവല്ലോ .ദൈവ കാരുണ്യത്തിന്റെ പ്രവാചികയും പ്രേഷിതയും ആയിരിക്കാനുള്ള വിളിയിൽ ഏറ്റവും വിശ്വസ്തതയോടെ അങ്ങ് സ്വയം സമർപ്പിച്ചുവല്ലോ …അതിനാൽ ദൈവം അങ്ങേ അത്യധികം ഉയർത്തി .അങ്ങയെപ്പോലെ ദൈവത്തെ സ്നേഹിക്കുവാനും ദൈവത്തിലേക്ക് സർവ്വ മനുഷ്യരെയും ആനയിക്കാനും ഞങ്ങളെ സഹായിക്കണമേ .ഞങ്ങളുടെ വിശ്വാസ തീർത്ഥാടനത്തിൽ കാലിടറാതെ ധീരമായി മുന്നേറുവാൻ തുണയായിരിക്കണമേ ..ജീവിത ക്ലേശങ്ങളാലും തിന്മയുടെ പ്രലോഭനങ്ങളാലും ഞെരുങ്ങുന്ന ഞങ്ങളുടെ യാചനകൾ (നിയോഗം പറയുക )കനിവോടെ സ്വീകരിച്ചു കാരുണ്യവാനായ ദൈവത്തോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
ആമേൻ
1സ്വർഗ്ഗ 1 നന്മ 1 ത്രിത്വ
സുകൃത ജപം
ഈശോയെ എന്റെ ഹൃദയത്തിൽ വസിക്കണമേ (3 പ്രാവശ്യം )
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.