വി. യൗസേപ്പിതാവ് മാലാഖയുടെ വെളിപാടിലൂടെ പരി. മറിയത്തെക്കുറിച്ച് മനസ്സിലാക്കിയതെങ്ങനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 27/100

ദൈവവചനത്തിന്റെ അമ്മയാകാനുള്ള പരിശുദ്ധ കന്യകാമറിയം ഈ കാലയളവിൽ ദൈവാലയശുശ്രൂഷയിൽ വ്യാപൃതയായി കഴിഞ്ഞിരുന്നു. അവളുടെ അതിസ്വാഭാവികവിശുദ്ധിയും സുകൃതങ്ങളും ദൈവാലത്തിലെ മറ്റു കന്യകമാർക്ക് പ്രത്യകിച്ച് അവളുടെ പരിശീലനം ഏല്പിച്ചിരുന്ന അദ്ധ്യാപകർക്ക് അത്ഭുതത്തിന് കാരണമായി. പട്ടണം മുഴുവനും അവളെപ്പറ്റിയുള്ള വാർത്തകൾ പരന്നിരുന്നു. എന്നാൽ ജോസഫ് വളരെ ഒറ്റപ്പെട്ട ഒരു ജീവിതം നയിച്ചിരുന്നതിനാൽ സമീപവാസികൾക്ക് അവൻ അജ്ഞാതനായിരുന്നു.

ഒരു രാത്രിയിൽ മാലാഖ പ്രത്യക്ഷപ്പെട്ടു ജോസഫിനോട് പറഞ്ഞു “ദൈവത്തിന് വളരെ പ്രിയപ്പെട്ടവളും ദൈവം പ്രത്യേകമാംവിധം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു യുവതി ദേവാലയത്തിലുണ്ട്. തന്റെ ഈ സൃഷ്ടിയിൽ ദൈവം മനുഷ്യന് അഗ്രാഹ്യമായ അതിസ്വാഭാവികമായ ഒരു സ്നേഹം അനുഭവിക്കുന്നു. അവളിലുള്ള സാധാരണ സുകൃതങ്ങളാലും പ്രശംസനീയമായ വിശുദ്ധിയിലും നിർമ്മലതയിലും ദൈവം അവളിൽ അതിയായ ആനന്ദം കണ്ടെത്തുന്നു. മറിയമാണ് ആ ദേവാലയകന്യക. അവനു നല്ല പരിചിതരായ യോവാക്കിമിന്റെയും അന്നയുടെയും മകളാണ് ഈ മറിയം”.

ജോസഫിനെ ഇത് അറിയിക്കാനുള്ള കാര്യം പറയാനുള്ള കാരണവും അവന് വിശദമാക്കി കൊടുത്തു. ദൈവത്തിന് പ്രീതിജനകമായ ഒരു സൃഷ്ടിയുടെ അസ്തിത്വത്തെക്കുറിച്ചു മനസ്സിലാക്കി അതിലാനന്ദിക്കാനും മറിയത്തിൽ കണ്ടുമുട്ടാൻ പോകുന്ന കൃപകൾക്കും നന്മകൾക്കും ദൈവത്തിന് നന്ദിയും സ്തുതിയുമർപ്പിക്കാനുമാണ് ഇതെല്ലാം അവനോട് പറഞ്ഞത്. വളരെ ഹൃദയാനന്ദത്തോടെ ഉടൻതന്നെ എഴുന്നേറ്റ് ദൈവത്തിന് സ്തുതിയും നന്ദിയും ജോസഫ് അർപ്പിച്ചു. അവൻ ശ്രവിച്ച കാര്യങ്ങളെക്കുറിച്ച് അവൻ അതിയായി സന്തോഷിക്കുകയും അതേസമയം പരിശുദ്ധയായ ആ കന്യകയോട് അവന്റെ ഹൃദയത്തിൽ നിഷ്കളങ്കമായ ഒരു സ്നേഹം അങ്കുരിക്കുകയും ചെയ്തു. അവളുടെ സുകൃതങ്ങളാൽ ആകൃഷ്ടനായി അവൻ പലപ്പോഴും ദൈവലായം സന്ദർശിച്ചിരുന്നുവെങ്കിലും ഒരിക്കലും അവളെ കണ്ടുമുട്ടിയില്ല.

അവിടുത്തെ കൃപയാലും സ്നേഹത്താലും ജോസഫിനെ നിറയ്ക്കണമേയെന്ന് മറിയവും ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി. എത്രയോ അൽഭുതകരമായ വിധത്തിൽ മറിയത്തിന്റെ ഈ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരമരുളി! അങ്ങനെ ഒരിക്കലും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ജോസഫും മറിയവും ദൈവത്തോട് പരസ്പരം പ്രാർത്ഥിക്കുവാൻ തുടങ്ങി. ദൈവിക വെളിപാടുകളിലൂടെ മാത്രമാണ് അവർക്ക് പരസ്പരം എന്തെങ്കിലും അറിവ് ലഭിച്ചിരുന്നത്. ഏകദേശം പത്തു വർഷത്തോളം പരസ്പരമുള്ള പ്രാർത്ഥനയുടെ ഫലം അവർ അനുഭവിക്കുകയും ദൈവീക പരിശുദ്ധിയിൽ പരസ്പരം സ്നേഹിക്കുകയും ചെയ്തു.

മാലാഖ അനേകപാവശ്യം ജോസഫിനുവേണ്ടിയുള്ള മറിയത്തി ന്റെ തീക്ഷ്ണമായ പ്രാർതഥനയെക്കുറിച്ച് അവനെ അറിയിച്ചു. അത് അവനെ സന്തോഷഭരിതനാക്കി. ഒരവസരത്തിൽ, മറിയം തന്നെ പൂർണ്ണമായും ദൈവത്തിനർപ്പിച്ചിരിക്കയാണെന്നും അവളുടെ കന്യാത്വം വ്രതമായി ദൈവത്തിനർപ്പിച്ചുവെന്നും അതിൽ ദൈവം അതീവസംഹിതനാണെന്നും മാലാഖ ജോസഫിനോട് പറഞ്ഞു. ഈ അറിവ് വിശുദ്ധന്റെ ഹൃദയത്തെ ജ്വലിപ്പിക്കുകയും അതുപോലെ ചെയ്യാൻ ആഗ്രഹം ഉണർത്തുകയും ചെയ്തു. അതിനാൽ തന്റെ ബ്രഹ്മചര്യവും അവൻ വ്രതമായി ദൈവത്തിനർപ്പിച്ചു.

ഇത് ആ കാലഘട്ടത്തിൽ വളരെ അസാധാരണകാര്യമായതിനാൽ ഇങ്ങനെ ചെയ്യാൻ കഴിയുമോ; ദൈവം അതിൽ നിശ്ചയമായും സംപ്രീതനാകുമോ, എന്നൊരു ആശങ്കയ്ക്ക് അവൻ അധീനനായി. അവൻ ദൈവാലയത്തിൽ പ്രവേശിച്ച് ഈ കാര്യത്തെക്കുറിച്ചുള്ള ദൈവതിരുമനസ്സ് എന്താണെന്ന് വെളിപ്പെടുത്തി കിട്ടാനായി തീക്ഷണമായി പ്രാർത്ഥിച്ചു. കുറേക്കാലത്തെ പ്രാർത്ഥനകൾക്കുശേഷം ബഹ്മചര്യം വ്രതമായി സ്വീകരിക്കുന്നത് ദൈവത്തിന് പ്രീതികരമാണെന്നുള്ള ഒരു ആന്തരികബോധ്യം അവനു നല്കാൻ ദൈവം തിരുമനസ്സായി. അത് അതിന്റെ പൂർണ്ണതയിൽ അനുഷ്ഠിക്കാനുള്ള പ്രത്യേക കൃപയും സഹായവും ദൈവം അവന് വാഗ്ദാനം ചെയ്തു. ദൈവികമായ ഈ ഇടപെടൽ ജോസഫിന് അതിയായ സമാധാനം പ്രദാനം ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles