പരിശുദ്ധ അമ്മയുടെ ദാസര്‍ക്ക് ഭയത്തില്‍ നിന്ന് മോചനം ലഭിക്കുന്നു

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 68

ദൈവത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടി വലിയകാര്യങ്ങള്‍ ഭയലേശമെന്യേ നിഷ്പ്രയാസം നിര്‍വഹിക്കുവാന്‍ കരുത്ത് പകരുന്നതാണാ വിശ്വാസം . അത് ജ്വലിക്കുന്ന ദീപശിഖയും ദൈവികജീവനും ദൈവികവിജ്ഞാനത്തിന്റെ നിഗൂഢനിധിയുമായിരിക്കും. അന്ധകാരത്തിലും മരണനിഴലിലും സഞ്ചരിക്കുന്നവര്‍ക്ക് വിജ്ഞാനവെളിച്ചം നല്‍കുന്ന സര്‍വ്വശക്തമായ ആയുധമായും നീ അതിനെ ഉപയോഗിക്കും. അത് ഉപയോഗിച്ച് മന്ദഭക്തരെയും ഉപവിയാകുന്ന സ്വര്‍ണ്ണം ഇല്ലാത്തവരെയും കത്തിജ്വലിപ്പിക്കും. പാപത്തില്‍ നിപതിച്ചവര്‍ക്കു ജീവന്‍ കൊടുക്കും. സൗമ്യവും ശക്തവുമായ വാക്കുകളാല്‍ മാര്‍ബിള്‍ പോലുള്ള കഠിനഹൃദയരെ സ്പര്‍ശിക്കും. ലബനോനിലെ കാരകില്‍ വൃക്ഷങ്ങളെപ്പോലെയുള്ള അഹങ്കാരികളെ നീ പിഴുതെറിയും . അവസാനമായി പിശാചിനെയും രക്ഷയ്ക്കു വിഘാതമയ എല്ലാ ശത്രുക്കളെയും നീ ചെറുത്തുനില്‍ക്കും.

സംശയം , വ്യഗ്രത , ഭയം ഇവയില്‍നിന്നും മോചനം ലഭിക്കുന്നു

‘പരിശുദ്ധ സ്‌നേഹത്തിന്റെ ഈ മാതാവ് ‘ (സുഭാ . 24:24) അടിമയ്ക്കടുത്ത ഭയംമൂലമുണ്ടാകുന്ന സംശയങ്ങളും ക്രമക്കേടുകളും നിന്റെ ഹൃദയത്തില്‍ നിന്ന നീക്കിക്കളയും . ദൈവസുതരുടെ വിശുദ്ധ സ്വാതന്ത്ര്യത്തോടുകൂടി ദിവ്യനാഥന്റെ കല്‍പനകള്‍ (സങ്കീ 118. 32) അനുസരിച്ചു ജീവിക്കുവാന്‍ അവള്‍ നിന്റെ ഹൃദയത്തെ വികസിപ്പിച്ചു വിശാലമാക്കും . പരിശുദ്ധ സ്‌നേഹം കൊണ്ട് അവള്‍ അതിനെ നിറയ്ക്കും . അവളാണല്ലോ ആ നിധിയുടെ സൂക്ഷിപ്പുകാരി. അപ്പോള്‍ നിന്റെ പ്രവൃത്തികള്‍ ഭയത്താല്‍ നയിക്കപ്പെടുന്നതാവില്ല. നീ ഇതു വരെയും സ്‌നേഹം തന്നെയായ ദൈവത്തോട് വര്‍ത്തിച്ചത് അങ്ങനെയായിരുന്നല്ലോ.

നിന്റെ പ്രിയപിതാവിനെപ്പോലെയേ നീ അവിടുത്തെ വീക്ഷിക്കൂ. നീ എപ്പോഴും അവിടുത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കും. ഒരു കുഞ്ഞ് തന്റെ പിതാവിനോടെന്നതുപോലെ നീ അവിടുത്തോടു പരിപൂര്‍ണ്ണ വിശ്വാസത്തോടെ പെരുമാറും. നിര്‍ഭാഗ്യവശാല്‍ അവിടുത്തെ ഉപദ്രവിക്കാന്‍ ഇടയായാല്‍ നീ ഉടന്‍തന്നെ വലിയ എളിമയോടെ അവിടുത്തോടു ക്ഷമാപണം ചെയ്യും . എന്നാല്‍ അതോടൊപ്പം വിനയാന്വിതനായി അവിടുത്തെ പക്കലേക്കു കരം നീട്ടി നീ ആകുലതയും സംഭ്രമവും കൂടാതെ സ്‌നേഹപൂര്‍വം പാപക്കുണ്ടില്‍ നിന്നു കരകയറും. അങ്ങനെ , നിരാശനാകാതെ ദൈവത്തിന്റെ പക്കലേക്കുള്ള യാത്ര നീ തുടരുക തന്നെ ചെയ്യും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles