എങ്ങനെ മറിയത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാകാന്‍ സാധിക്കും?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 67

ഒന്നാം ഫലം
തന്നെതന്നെ അറിയുന്നു, സ്വയം വെറുക്കുന്നു

തന്റെ പ്രിയവധുവായ മറിയംവഴി പരിശുദ്ധാത്മാവ് നല്കുന്ന പ്രകാശത്തിലൂടെ നിന്റെ തിന്മകളും വഷളത്തവും നന്മചെയ്യുവാനുള്ള നിന്റെ കഴിവുകേടും നിനക്കു വ്യക്തമാകും. ഈ ജ്ഞാനോദയത്തില്‍ നീ സ്വാര്‍ത്ഥത്തെ വെറുക്കും; ഭീതിയോടെ മാത്രമേ നീ നിന്നെപ്പറ്റി ചിന്തിക്കൂ. അപ്പോള്‍ വഴുവഴുക്കുന്ന ദ്രാവകം വമിപ്പിച്ച് എല്ലാം അഴുക്കാക്കുന്ന ഒച്ചിനെപ്പോലെയോ എല്ലാം വിഷമാക്കുന്ന പേക്കാന്തവളയെപ്പോലെയോ കൗശലത്തോടെ ഉപദ്രവിക്കാന്‍ മാത്രം ശ്രമിക്കുന്ന സര്‍പ്പത്തെപ്പോലെയോ മാത്രമേ നിന്നെ നീ കരുതൂ. അങ്ങനെ, അഗാധമായ എളി മയുടെ നിലയനമായ മറിയം, തന്റെ എളിമയുടെ ഒരുഭാഗം നിനക്കു സമ്മാനിക്കും. തത്ഫലമായി നീ നിന്നെത്തന്നെ നിന്ദിക്കും. മറ്റുള്ളവരെ നിന്ദിക്കാതെ മറ്റുള്ളവരാല്‍ നിന്ദിക്കപ്പെടുവാന്‍ നീ ആഗ്രഹിക്കും.

രണ്ടാം ഫലം
മറിയത്തിന്റെ വിശ്വാസത്തില്‍ ഭാഗഭാഗിത്വം ലഭിക്കുന്നു

ലോകത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏതു വിശ്വാസത്തെയും മറികടക്കുന്നതും എല്ലാ പൂര്‍വ്വപിതാക്കന്മാരുടെയും ദീര്‍ഘദര്‍ശികളുടെയും ശ്ലീഹാന്മാരുടെയും വിശുദ്ധരുടെയും വിശ്വാസം ഒരുമിച്ചു കൂട്ടിയതിനെകാളും മഹത്തരമായിരുന്നു മറിയത്തിന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ ഒരു പങ്ക് അവള്‍ നിനക്കു തരും. ഇപ്പോള്‍ അപ്പോള്‍ക്ക് വിശ്വാസം ആവശ്യമില്ല. കാരണം മഹത്വത്തിന്റെ പ്രഭയില്‍ എല്ലാം ദൈവത്തില്‍ കാണുന്ന സ്വര്‍ഗരാജ്ഞിയാണ് അവള്‍ ഇന്ന്. പക്ഷേ, അവള്‍ ദൈവത്തിന്റെ സമ്മതത്തോടെ തന്റെ വിശ്വാസം ഉപേക്ഷിച്ചു കളയാതെ വിശ്വസ്ത ദാസര്‍ക്കായി അത് സമരസഭയില്‍ നിലനിര്‍ത്തുവാന്‍ വേണ്ടി അവള്‍ അത് സൂക്ഷിക്കണമെന്നായിരുന്നു അവിടുത്തേ തിരുവിഷ്ടം . ആകയാല്‍, പ്രതാപപൂര്‍ണ്ണയായ ഈ രാജകുമാരിയുടെ , ഈ വിശ്വസ്തകന്യകയുടെ ഔദാര്യം എത്രയധികം നീ സമ്പാദിക്കുന്നുവോ അത്രയധികം നിഷ്‌കളങ്കവിശ്വാസം നിന്നില്‍ വ്യാപരിക്കും .

ഇന്ദ്രിയ സമാശ്വാസങ്ങളെയോ അസാധാരണ ദാനങ്ങളെയോ ഒരിക്കല്‍പ്പോലും ആഗ്രഹിക്കാത്തവിധം ഉപവിയാല്‍ പ്രചോദിതമായ വിശ്വാസത്തിന്റെ ഉടമയാക്കും. അത്, നിന്റെ എല്ലാക്കാര്യങ്ങളും പരിശുദ്ധമായ സ്‌നേഹം ലക്ഷ്യംവച്ചു നിര്‍വ്വഹിക്കുവാന്‍ നിന്നെ പ്രാപ്തനാക്കും. ആ വിശ്വാസം പാറപോലെ ഉറച്ചതും അചഞ്ചലവുമായിരിക്കും. അത് വലിയ കൊടുങ്കാറ്റില്‍ നിന്നെ ശാന്തമായി, നിരന്തരം, വിശ്രമിക്കാന്‍ പ്രാപ്തനാക്കും. യേശുവിന്റെ നിഗൂഢരഹസ്യങ്ങളിലേക്കും മനുഷ്യന്റെ അന്ത്യങ്ങളിലേക്കും , ദൈവത്തിന്റെ ഹൃദയത്തിലേക്കും വഴിതുറന്നു തരുന്ന ഒരു നിഗൂഢ താക്കോല്‍ പോലെയാണ് തുളച്ചുകയറുന്നതും കര്‍മ്മനിരതവുമായ ആ വിശ്വാസം.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles