മറിയത്തിന്റെ ആത്മാവ് എല്ലാവരിലും നിറഞ്ഞാല്‍ ഉളവാകുന്ന ഫലമെന്ത്?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 66

മരിയ ഭക്തിയുടെ ബാഹ്യാനുഷ്ടാനങ്ങള്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നെങ്കില്‍ അവ അഭ്യസിക്കുക തന്നെ വേണം. കൂടാതെ, വിശുദ്ധി പ്രാപിക്കുവാന്‍ ഏറ്റവും പര്യാപ്ത്മായ ചില അന്തരികാനുഷ്ടാനങ്ങള്‍ ഉണ്ട്. പരിപൂര്‍ണ്ണതയുടെ ഉത പദവിയിലേക്ക് വിളിക്കപ്പെട്ടവര്‍ക്കാണ് ഈ അനുഷ്ഠാനങ്ങള്‍. നമ്മുടെ എല്ലാ പ്രവൃത്തികളും മറിയത്തിലൂടെയും മറിയത്തിനോടോന്നിച്ചും മറിയത്തിലും മറിയത്തിനു വേണ്ടിയും ചെയ്യുക. അത് വഴി ഈശോയിലൂടെയും ഈശോയോടൊന്നിച്ചും ഈശോയിലും ഈശോയ്ക്കു വേണ്ടിയും എല്ലാ പ്രവൃത്തികളും കൂടുതല്‍ പരി പൂര്‍ണ്ണമായി ചെയ്യുവാന്‍ നമുക്ക് കഴിയും.

എല്ലാ പ്രവൃത്തികളും മറിയത്തിലൂടെ വേണം നാം ചെയ്യുവാന്‍ എന്നു വച്ചാല്‍ എല്ലാ കാര്യങ്ങളിലും അവളെ അനുസരിക്കുകയും അവള്‍ക്കു ചൈതന്യമേകുന്ന പരിശുദ്ധ ആത്മാവിന്റെ ചൈതന്യത്താല്‍ നയിക്കപ്പെടുകയും വേണം എന്നതാണ്. ദൈവാന്മാവിനാല്‍ നയിക്കപ്പെടുവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്.”(റോമ :8:14). ആകയാല്‍ മറിയത്തിന്റെ ചൈതന്യത്താല്‍ നയിക്കപ്പെടുന്നവര്‍ മാത്രമാകുന്നു, അവളുടെ യഥാര്‍ത്ഥ മക്കള്‍ അത് വഴി ദൈവ മക്കളും. മറിയത്തിന്റെ ചൈതന്യം ദൈവിക ചൈതന്യമാണെ് പറഞ്ഞതിന് കാരണമുണ്ട്. സ്വന്തം ചൈതന്യത്താലല്ല, പ്രത്യുത ദൈവിക ചൈതന്യത്താലാണ് അവള്‍ എപ്പോഴും നയിക്കപ്പെട്ടിരുന്നത്. താന്‍ തന്നെ അവളുടെ ചൈതന്യം ആകത്തക്ക വണ്ണം അവിടുന്ന് അവളില്‍ ആവസിക്കുകയും അവളെ പരി പൂര്‍ണമായി അധീനപ്പെടുത്തുകയും ചെയ്യുന്നു.

ഇക്കാരണത്താലാണ് വി..അംബ്രോസ് പറയുന്നത്; ‘ കര്‍ത്താവിനെ മഹത്വപ്പെടുത്തുവാന്‍ മറിയത്തിന്റെ ആത്മാവ് എല്ലാവരിലും ഉണ്ടായിരിക്കട്ടെ’. ദൈവത്തില്‍ ആനന്ദിക്കുവാന്‍ മറിയത്തിന്റെ ചൈതന്യം എല്ലാവരിലും നിറയട്ടെ’.” മറിയത്തിന്റെ മൃദുലമെങ്കിലും സുശക്തവും തീക്ഷണമെങ്കിലും വിവേകപൂര്‍വ്വവും എളിയതെങ്കിലും സുധീരവും പരിശുദ്ധമെങ്കിലും ഫലദായകവുമായ ചൈതന്യത്താല്‍ നിറഞ്ഞു ഈശോ സഭയില്‍ അതി വിശുദ്ധ ജീവിതം കാഴ്ച വച്ച സഹോദരന്‍ അല്‍ഫോന്‍സ് റോഡ്രിഗെസിനെ പോലെയാകുമ്പോള്‍ ഒരു ആത്മാവ് എത്ര സന്തോഷവാനല്ല.

മറിയത്തിന്റെ ചൈതന്യത്താല്‍ നയിക്കപ്പെടുതിനു മുന്‍പായി ഒരു ആത്മാവ് ഒന്നാമതായി തന്റെ ഹിതത്തെയും വീക്ഷണ രീതികളെയും തന്നെ ഭരിക്കുന്ന ചൈതന്യത്തെയും മാറ്റി വയ്ക്കണം, ഉദാഹരണത്തിനു ധ്യാനിക്കുകയോ കുര്‍ബാന ചൊല്ലുകയോ കുര്‍ബാനയില്‍ പങ്കെടുക്കുകയോ ചെയ്യുതിന് മുന്‍പ് അങ്ങനെ വര്‍ത്തിക്കണം. ആത്മാവിന്റെ അന്ധതയും മനസിന്റെയും പ്രവര്‍ത്തനങ്ങളുടെയും വഷളത്തവും നമുക്ക് നന്മയായി തോന്നിയേക്കാം. പക്ഷെ അവയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുന്നെങ്കില്‍ മറിയത്തിന്റെ ചൈതന്യത്തിനു നാം വിഘ്‌നമുണ്ടാക്കും.

രണ്ടാമതായി അവളുടെ ചൈതന്യത്തിനു നമ്മെ തന്നെ വിട്ടു കൊടുക്കുക. തന്റെ ഇഷ്ടം പോലെ അവള്‍ നമ്മെ നടത്തുകയും നയിക്കുകയും ചെയ്യട്ടെ. സമുദ്രത്തിലേക്ക് എറിഞ്ഞ കല്ലെന്ന പോലെ നാം ശില്പിയുടെ കൈയിലെ ഒരു ഉപകരണവും സമര്‍ത്ഥനായ സംഗീതകാരന്റെ കൈയിലെ ഒരു വീണയും പോലെ, നമ്മെ അവളുടെ വിശുദ്ധ കരങ്ങളില്‍ സമര്‍പ്പിക്കാം. ഇച്ഛാശക്തിയുടെ നേരിയ ചലനം കൊണ്ടോ മനസിന്റെ ഏറ്റവും മൃദുവായ ആഗ്രഹം കൊണ്ടോ നിഷ്പ്രയാസം ഒരു നിമിഷ നേരം കൊണ്ട് നമുക്ക് ഇത് നിര്‍വഹിക്കാം. അല്ലെങ്കില്‍ ”എന്റെ മാതാവേ ഞാന്‍ എന്നെത്തന്നെ ഉപേക്ഷിക്കുന്നു, എന്നെ ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു.’ എന്ന് പറഞ്ഞാല്‍ മതി. മറിയത്തോടുള്ള ഐക്യത്തിന്റെ ഈ പ്രകരണത്തില്‍ വലിയ മാധുര്യമൊന്നും നമുക്ക് അനുഭവപ്പെട്ടില്ലെന്നു വരാം. അത് കൊണ്ട് അത് ഒരു യാഥാര്‍ത്ഥ്യമല്ലെന്ന് വരുന്നില്ല. ‘ എന്നെ ഞാന്‍ പിശാചിന് നല്‍കുന്നു.”എന്ന് മനപൂര്‍വ്വം പറഞ്ഞാല്‍ , നാം പിശാചിന്റെതാണെന്ന് നമുക്ക് അനുഭവപ്പെടുന്നില്ലെങ്കിലും നാം പിശാചിന്റെതല്ലാതെ വരുന്നില്ലല്ലോ? അത് പോലെ തന്നെ മറിയവുമായുള്ള ഐക്യവും ഒരു യാഥാര്‍ത്ഥ്യമാണ്. മൂന്നാമതായി, ഈ സമര്‍പ്പണവും ഐക്യ പ്രകരണവും ഓരോ പ്രവൃത്തിയുടെയും അവസരത്തിലും അത് കഴിഞ്ഞും സമയോചിതം നവീകരിക്കപ്പെടണം. മറിയത്തിന്റെ ചൈതന്യം ഈശോയോടെത് തന്നെ ആകയാല്‍, ഈശോയുമായുള്ള ഐക്യം നമ്മുടെ മറിയവുമായുള്ള ഐക്യത്തിന്റെ ആവശ്യ ഫലമാണ്. തിമിത്തം എത്രയധികം നവീകരിക്കുമോ അത്രയധികം നാം വിശുദ്ധികരിക്കപ്പെടുകയും ഈശോയോടു ഐക്യപ്പെടുകയും ചെയ്യും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles