കോവിഡ് മഹാമാരി നമ്മുടെ പെന്തക്കുസ്തായാണെന്ന് ബിഷപ്പ് ബര്‍ബിജ്

കോവിഡ് മഹാമാരി സഭയുടെ പുതിയ പെന്തക്കുസ്തായ്ക്കാണ് ആരംഭം കുറിച്ചിരിക്കുന്നതെന്ന് വിര്‍ജീനിയ ആര്‍ലിംഗ്ടണിലെ മെത്രാന്‍ മൈക്കിള്‍ ബര്‍ബിജ്. മഹാമാരിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈനായി സുവിശേഷ സന്ദേശങ്ങള്‍ വളരെയധികം പ്രചരിപ്പിക്കപ്പെടുന്നതായി ബിഷപ്പ് ബര്‍ബിജ് അഭിപ്രായപ്പെട്ടു.

‘ദൈവം നമ്മോടു കൂടെയുണ്ട്. പുരമുകളില്‍ നിന്ന് പ്രഘോഷിക്കാന്‍ നാം ആഗ്രഹിക്കുന്ന, നമ്മുടെ മാധ്യമങങ്ങളിലും സമൂഹ മാധ്യമങ്ങളിലും നാം പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രത്യാശയുടെ സന്ദേശം ഇതാണ്. എമ്മാനുവേല്‍, ദൈവം നമ്മോടു കൂടെയുണ്ട്’ ബിഷപ്പ് ബര്‍ബിജ് ഇടയലേഖനത്തില്‍ എഴുതി.

ഈ മഹാമാരിയും അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും സഭയുടെ മുന്നില്‍ തുറന്നിട്ട വലിയൊരു അവസരമാണ്്. ലോക്ഡൗണിലും സാമൂഹിക അകലത്തിലും ഭയത്തെയും ഏകാന്തതയെയും ദൗര്‍ബല്യത്തെയും അതിജീവിക്കാനും എല്ലാ സാഹചര്യത്തിലും ദൈവം നമ്മോടു കൂടെയുണ്ട് എന്ന് പ്രഘോഷിക്കാന്‍ സഭയ്ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിത്.

ഈ മഹാമാരി മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള സാമൂഹി ക അകലത്തിന്റെയും വേര്‍പാടിന്റെയും അവസ്ഥ ആദിമ ക്രൈസ്തവര്‍ നേരിട്ട സാഹചര്യത്തിന് സമാനമാണ്. ആദ്യ നൂറ്റാണ്ടില്‍ പലപ്പോഴും ക്രിസ്ത്യാനികള്‍ ഏകാന്ത തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. തടവറികള്‍ ലോക്ക്ഡൗണ്‍ ആയി താമസിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും വൈദികന്റെ സാമീപ്യമില്ലാതെ, കൂദാശകളില്ലാതെ അവര്‍ക്ക് ജീവിക്കേണ്ടതായി വന്നിട്ടുണ്ട്, ബിഷപ്പ് പറഞ്ഞു.

എന്നാല്‍ ഈ സാഹചര്യമെല്ലാം ഉണ്ടായിരുന്നപ്പോഴും ആത്മീയമായി ക്രൈസ്ത സമൂഹം ഒന്നായിരുന്നു. പ്രാര്‍ത്ഥനയില്‍ അവര്‍ പരസ്പരം ഐക്യപ്പെട്ടിരുന്നു. അതു പോലെ, ഈ മഹാമാരിയുടെ കാലഘട്ടത്തില്‍ കത്തോലിക്കര്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി ആശയവിനിമയം നടത്താനും പ്രാര്‍ത്ഥിക്കാനും ഒന്നായിരിക്കാനും പരിശ്രമിച്ചു എന്നും ബിഷപ്പ് ബര്‍ബിജ് പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles