പരിശുദ്ധ മറിയം തന്റെ ദാസര്‍ക്കു നല്‍കുന്ന ഇരട്ടവസ്ത്രം

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 64

മറിയം തന്റെ ദാസരുടെ ആദ്ധ്യാത്മികവും ശാരീരികവുമായ എല്ലാ ആവശ്യങ്ങളും നിര്‍വ്വഹിച്ചുകൊടുക്കുന്നു . ഇതാണ് , നമ്മുടെ വ്യനാഥ അവര്‍ക്കു ചെയ്യുന്ന രണ്ടാമത്തെ അനുഗ്രഹം. മുകളില്‍ പ്രസ്താവിച്ചതുപോലെ , അവള്‍ അവര്‍ക്ക് ഇരട്ടവസ്ത്രം നല്കുന്നു. ദിവ്യവിരുന്നാകുന്ന ‘ ദൈവത്തിന്റെ മേശയിലെ ഏറ്റവും ശ്രേഷ്ഠമായ മാംസാഹാരം നല്കിയാണ് അവള്‍ അവരെ പോറ്റുന്നത്. അത് അവള്‍തന്നെ രൂപംകൊടുത്ത ജീവന്റെ അപ്പമാണ്. ‘എന്റെ ഫലങ്ങള്‍ക്കൊണ്ടു നിറയപ്പെടുവിന്‍ ‘ ( പ്രഭാ 24 : 26 ).

അവള്‍ അവരോട് പറയുന്നു : എന്റെ പ്രിയപ്പെട്ട മക്കളെ , ‘ ദിവ്യജ്ഞാനത്തിന്റെ നാമത്തില്‍ എന്റെ സന്താനത്തെക്കൊണ്ടു നിറയുവിന്‍. എന്നുവച്ചാല്‍ ഞാന്‍ ഈ ഭൂമിയിലേക്കു കൊണ്ടുവന്ന ജീവന്റെ ഫലമായ യേശുവിനെക്കൊണ്ടു നിറയുവിന്‍. ( സുഭാ . 9 : 5 ).

മറ്റൊരവസരത്തില്‍ അവള്‍ ഇതാവര്‍ത്തിച്ചു പറയുന്നു. വരുവിന്‍ ഈശോയാകുന്ന അപ്പം ഭക്ഷിക്കുവിന്‍. ഞാന്‍ കൂട്ടിക്കലര്‍ത്തിയ സ്‌നേഹമാകുന്ന വീഞ്ഞു കുടിക്കുവിന്‍ ( ഉത്ത . 5 : 1 ). അത്യുന്നതന്റെ കൃപാവരങ്ങളുടെയും അനുഗ്രഹങ്ങളുടെയും സൂക്ഷിപ്പുകാരിയും വിതരണക്കാരിയും മറിയമാകയാല്‍, അതിലെ ഏറ്റവും ശ്രഷ്ഠമായതിന്റെ നല്ലൊരുഭാഗം അവള്‍ തന്റെ മക്കളുടെയും ദാസരുടെയും സംരക്ഷണത്തിനും പരിപോഷണത്തിനുമായി നല്കും, തീര്‍ച്ച.

ജീവന്റെ അപ്പം ഭക്ഷിച്ച് അവര്‍ തടിച്ചുകൊഴുക്കുന്നു, ബ്രഹ്മചാരികളെ ഉദ്പാദിപ്പിക്കുന്ന വീഞ്ഞുകുടിച്ചു ലഹരിയിലാഴുന്നു ( സഖ . 9:17 ). അവള്‍ അവരെ തന്റെ വക്ഷസ്സില്‍ വഹിക്കുന്നു ( ഏശ . 66:12 ). യേശുവിന്റെ നുകത്തിന്റെ ഭാരമെന്തന്നറിയാതെ ചുമക്കാന്‍ അവള്‍ സാഹചര്യം ക്രമീകരിച്ചു കൊടുക്കുന്നു. ഭക്തിയാകുന്ന എണ്ണ അതിനെ മൃദുവാക്കുന്നു . ലാഘവപ്പെടുത്തുന്നു ( ഏശ . 10:27 ).

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles