അബോര്ഷനില് നിന്ന് രക്ഷപ്പെട്ടയാള്‍ ഇന്ന് മിഷണറി
ഡോക്ടര്‍മാര്‍ അന്ന് എലൈനോട് പറഞ്ഞത് അബോര്ഷന് എന്ന് തന്നെയായിരുന്നു. കഠിനമായ ഡിസന്ററി എന്ന അസുഖത്തോട് അനുബന്ധിച്ച് ആശുപത്രിയിലായ അവള് ഒത്തിരി നാളുകളുടെ ചികിത്സയ്ക്ക് ശേഷമാണ് സാധാരണ ജീവിതത്തി ലേക്ക് വന്നത്. ചികിത്സയില്‍ ആയിരിക്കുന്ന സമയത്താണ് അവള് താന്‍ ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നുവെന്ന കാര്യം അറിഞ്ഞതും. കുഞ്ഞു ജനിച്ചാലും എന്തെങ്കിലും കുഴപ്പം ഉണ്ടാകും എന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞത് കൊണ്ട് അവര്‍ തന്നെ യാണ് അബോര്ഷന് എന്ന നിര്‍ദേശം വച്ചതും.
എന്ത് വന്നാലും കുഞ്ഞിനെ നശിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു എലൈനും ഭര്‍ത്താവ് റോബര്‍ട്ട് ടിബോയും. അങ്ങനെ അവരുടെ ആഗ്രഹ പ്രകാരം ആ കുഞ്ഞു ഈ ഭൂമിയില്‍ ജനിച്ചു. ടിബോ എന്ന സുവിശേഷകന്റെ ജനന കഥ ഇങ്ങനെയാണ്. ഡോക്ടര്‍മാരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു പൂര്‍ണ്ണ ആരോഗ്യവാനായിട്ടാണ് ടിബോ ജനിച്ചത്. അന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം അബോര്‍ ഷന് ചെയ്തിരുന്നെങ്കില്‍ അമേരിക്കയ്ക്ക് ടിം ടിബോ എന്ന ഫുട്ബോളറെ ലഭിക്കില്ലായിരുന്നു.
അറിയപ്പെടുന്ന കായികതാരമായെങ്കിലും അച്ഛനും അമ്മയും സഞ്ചരിച്ച വഴിയെ തന്നെ പോകാനായിരുന്നു മകന്റെ ആഗ്രഹവും. ടിബോയുടെ മാതാ പിതാക്കള്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയില്‍ നിന്നും ഫിലിപ്പൈന്സിലെത്തിയതാണ്. വി ശുദ്ധിയുടെ സന്ദേശം കായിക മേഖലയില്‍ എത്തി ക്കുന്നതിനായി ക്രിസ്ത്യന്‍ അത്ലറ്റ്കളുടെ കൂട്ടായ്മ യ്ക്ക് രൂപം നല്കി. എല്ലാ തിരക്കുകള്‍ക്കിടയിലും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തു ന്ന ടിബോ ഫുട്ബോളില്‍ നിന്നും വിരമിച്ചെങ്കിലും ബെയ്സ് ബോളില്‍ ഇപ്പോഴും സജീവമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.