ജീവിതം പ്രതിസന്ധിയിലാണോ? പരിശുദ്ധ അമ്മയിലേക്ക് തിരിയൂ എന്ന് ഫ്രാന്‍സിസ് പാപ്പാ
ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ പരിശുദ്ധ അമ്മയിലേക്ക് തിരിയാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. പരിശുദ്ധ അമ്മയെ സംബന്ധിച്ച് നാം എല്ലാവരും പ്രിയപ്പെട്ട മക്കളാണ്. എല്ലാ ആവശ്യങ്ങളിലും അമ്മ നമ്മുടെ സഹായിത്തിനായി ഓടിയെത്തും. ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു
ആവശ്യനേരങ്ങളിലും, ജീവിതപ്രതിസന്ധികളില്‍ കുടുങ്ങിക്കിടക്കുമ്പോഴും പരിശുദ്ധ മാതാവിന്റെ പക്കലേക്ക് മിഴി ഉയര്‍ത്തുക. എന്നാല്‍ അതിന് മുമ്പായി അമ്മയുടെ മിഴികള്‍ നമ്മുടെ മേല്‍ പതിക്കാന്‍ അവസരം കൊടുക്കണം, പാപ്പാ പറഞ്ഞു.
ഏത് ഇരുണ്ട സ്ഥലത്തേക്കും വെളിച്ചം കൊണ്ടുവരാന്‍ കെല്പുള്ളതാണ് പരിശുദ്ധ മാതാവിന്റെ നോട്ടം. ഏത് നിരാശ നിറഞ്ഞ ഹൃദയവും അമ്മ പ്രത്യാശ കൊണ്ട് നിറയ്ക്കും. നമ്മെ നോക്കി കൊണ്ട് അമ്മ പറയുന്നു, ‘ധൈര്യമായിരിക്കുക, മക്കളേ, ഇതാ നിങ്ങളുടെ അമ്മയായ ഞാന്‍ ഇവിടെയുണ്ട്’
മറിയത്തിന്റെ മാതൃസഹജമായ കടാക്ഷം നമ്മില്‍ ആത്മവിശ്വാസവും ആശ്രയബോധവും നിറയ്ക്കുന്നു. വിശ്വാസത്തില്‍ വളരാന്‍ സഹായിക്കുന്നു. ദൈവപിതാവിന്റെ മക്കളായി സ്വയം കാണാനും പരസ്പരം സഹോദരതുല്യം സ്നേഹിക്കാനും അമ്മയുടെ നോട്ടം നമുക്ക് കൃപയേകുന്നു, പാപ്പാ വിശദമാക്കി.
കത്തോലിക്കാ വിശ്വാസത്തിലും സഭയിലും ആഴമായി വേരുപ്പിക്കാനും ഉറച്ചു നില്‍ക്കാനും അമ്മ നമ്മെ സഹായിക്കുന്നു. പരസ്പരം കരുതലുള്ളവരാകാന്‍ അമ്മ കൃപ നല്കുന്നു. മറിയത്തില്‍ ഉറച്ചു നിന്നാല്‍ നമുക്ക് യേശുവിലുള്ള കാഴ്ച ഒരിക്കലും നഷ്ടമാകുകയില്ല. കാരണം മറിയം തന്നിലേക്കല്ല, യേശുവിലേക്കാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.