രക്തസാക്ഷികളുടെ രക്തസാക്ഷിണിയായ പരിശുദ്ധ മറിയം

അവിടുന്ന് അവളെ സഹനത്തിന്റെ കിരീടത്താൽ അലങ്കരിച്ചു. രക്തസാക്ഷികളുടെ രാഞ്ജിയുടെ ചിഹ്നമാണ് സഹനത്തിന്റെ കിരീടം. എല്ലാ രക്തസാക്ഷികളുടെയും വേദനയെക്കാൾ അധികമായി കന്യക മറിയം അനുഭവിച്ചിരുന്ന വേദനതന്നെയാണ് ഈ കിരീടം. വിശുദ്ധരെല്ലാം ഏകസ്വരത്തിൽ മറിയം വ്യാകുലനാഥയും രക്തസാക്ഷികൾക്ക് റാണിയും ആണെന്ന് ഏറ്റുപറയുന്നു. ‘ഒരാൾ തന്നെ തന്നെ ദൈവസ്നേഹത്താൽ മരണത്തിനു ഏൽപ്പിക്കപെട്ടാൽ രക്തസാക്ഷിയായി തീരുന്നു.'(വി.അക്വിനാസ്) അതുകൊണ്ട് തന്നെ പാതകരുടെ വാളാലല്ല, സ്വഹൃദയത്തിലുണ്ടായിരുന്ന ദുഃഖാധിക്യത്താലാണ് ദൈവജനനി വ്യാകുലനാഥയായി രക്തസാക്ഷികളുടെ രക്തസാക്ഷിണിയായി മാറുന്നത്.

പ്രിയമുള്ളവരെ മറിയത്തിന്റെ വ്യാകുലത ഈശോയുടെ പീഡകളെക്കുറിച്ചുള്ള സഹതാപമാണ്. അതിനുള്ള കാരണം നമ്മൾ ഓരോരുത്തരും. വ്യക്തമായി പറഞ്ഞാൽ ഈശോയെയും മറിയത്തെയും നമ്മുടെ പാപങ്ങളാൽ നാം സങ്കടപെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. ‘പാപം ചെയ്യുന്നവൻ ദൈവപുത്രനെ സ്വമനസ്സാൽ അധിക്ഷേപിക്കുകയും വീണ്ടും കുരിശിൽ തറയ്ക്കുകയും ചെയ്യുന്നു.’ അതുവഴി അവർ മറിയത്തിന്റെ ഹൃദയത്തെയും വ്യാകുലതയാൽ കുത്തിമുറിവേൽപ്പിക്കുന്നു.
വിശുദ്ധ കുരിശിന്റെ തിരുനാളിനെ തുടർന്ന് സഭ ക്രൂശിതനോട് ചേർന്ന് നിന്ന (യോഹ19:25) വ്യാകുല മാതാവിനെ വണങ്ങുന്നു. നമുക്കും ക്രൂശിതനോടൊപ്പം നിന്ന അമ്മയെ ഭക്തിപൂർവ്വം ധ്യാന വിഷയമാക്കാം

1. പരിശുദ്ധ മറിയം വ്യാകുലതകളെ ധീരതയോടും സ്ഥിരതയോടും കൂടെയാണ് സഹിച്ചത്.

2. പരിശുദ്ധ മറിയം സകല വ്യാകുലതകളെയും ആത്മനിയന്ത്രണത്തോടും ക്ഷമയോടും കൂടെയാണ് അനുഭവിച്ചത്.

3. പരിശുദ്ധ മറിയം സകല വ്യാകുലതകളെയും ദൈവതിരുമനസ്സിന് പൂർണ്ണമായി കീഴടങ്ങികൊണ്ടാണ് സഹിച്ചത്.

ഇന്നും കുത്തി മുറിവേൽപ്പിക്കപെടുന്ന മറിയത്തിന്റെ വ്യാകുല ഹൃദയത്തെ ആശ്വസിപ്പിക്കാൻ നമുക്ക് തീരുമാനമെടുക്കാം. വിശുദ്ധിയിൽ വളരാം. എല്ലാറ്റിലും ദൈവഹിതത്തിനു കീഴടങ്ങി ജീവിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles