മോഷണം പോയ സക്രാരി കാനയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി

വാഷിംഗ്ടന്‍: കഴിഞ്ഞ ദിവസം ഒന്‍ടാറിയോയിലെ സെന്റ് കാതറീന്‍ ഓഫ് അലസ്‌കാന്‍ഡ്രിയ കത്തീഡ്രലില്‍ നിന്നു കളവു പോയ സക്രാരി കണ്ടെത്തി. സെപ്തംബര്‍ 9 ബുധനാഴ്ചയാണ് സക്രാരി വീണ്ടു കിട്ടയത്.

കത്തീഡ്രലിന് സമീപമുള്ള സെന്റീനിയല്‍ പാര്‍ക്കില്‍ നിന്നാണ് സക്രാരി ലഭിച്ചത്. ഒരു കാനയിലേക്ക് തള്ളിയ നിലയിലാണ് സക്രാരി കണ്ടെത്തിയത്. കുസ്‌തോദിയുടെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

സക്രാരിയില്‍ തിരുവോസ്തി ഉണ്ടായിരുന്നില്ല. ഒരു പക്ഷേ, വെള്ളത്തില്‍ ഏതാനും ദിവസങ്ങള്‍ കിടന്നതിനാല്‍ ഓസ്തികള്‍ അലിഞ്ഞു പോയതാവാം എന്നാണ് നിഗമനം. വെള്ളത്തില്‍ അലിഞ്ഞു പോയ ഓസ്തി വാഴ്ത്തിയ ഓസ്തി അല്ലാതാകുന്നു എന്നാണ് വിശ്വാസം.

ബുധനാഴ്ച ഉച്ചയ്ക്കു ശേഷം റെക്ടറിയുടെ വാതില്‍ക്കല്‍ വന്ന ഒരാള്‍ കൈയില്‍ കാണാതായ സക്രാരിയുടെ പിച്ചള വാതിലുകളിലൊന്നും കൊണ്ടാണ് എത്തിയത്. സെന്റീനിയല്‍ പാര്‍ക്കില്‍ വച്ച് ആരോ ഒരാളാണ് തനിക്ക് സക്രാരിയുടെ വാതില്‍ തന്നതെന്നു പറഞ്ഞു കൊണ്ടാണ് അയാള്‍ വന്നത്. സക്രാരിയുടെ മറ്റേ വാതില്‍ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല.

സക്രാരി കിട്ടിയ ദിവസം സെന്റ്് കാതറീനിലെ മെത്രാന്‍ സക്രാരി ആരെങ്കിലും എടുത്തു കൊണ്ടു പോയിട്ടുണ്ടെങ്കില്‍ തിരികെ തരണം എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ആര് കൊണ്ടു വന്നു തന്നാലും യാതൊരു വിധത്തിലും അവരെ ചോദ്യം ചെയ്യുകയില്ല എന്ന് മെത്രാന്‍ പറഞ്ഞിരുന്നു.

വീഡിയോ ദൃശ്യങ്ങള്‍ പ്രകാരം സംഭവം നടന്ന സെപ്തംബര്‍ 8 ാം തീയതി അതിരാവിലെ 4. 30 ന് ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് കത്തീഡ്രലില്‍ അതിക്രമിച്ചു കയറി. അവരാണ് സക്രാരി മോഷ്ടിച്ചതെന്നാണ് നിഗമനം. പക്ഷേ, അതാരാണമെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles