ഇന്നത്തെ വിശുദ്ധന്‍: വി. സിപ്രിയന്‍
ഏഡി മൂന്നാം നൂറ്റാണ്ടില്‍ വടക്കേ ആഫ്രിക്കയില്‍ ക്രൈസ്തവ ചിന്തയും ജീവിതശൈലിയും പ്രചാരത്തില്‍ വരുവാന്‍ ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചവരില്‍ ഒരാളാണ് വി. സിപ്രിയന്‍. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചിരുന്നു, പ്രശസ്തനായ വാഗ്മിയായിരുന്നു സിപ്രിയന്‍ പ്രായപൂര്‍ത്തിയായ ശേഷമാണ് ക്രിസ്തുമതവിശ്വാസം സ്വീകരിച്ചത്. തന്റെ സമ്പത്തെല്ലാം പാവങ്ങള്‍ക്ക് ദാനം ചെയ്ത്, ബ്രഹ്മചര്യവ്രതം എടുത്ത ശേഷമാണ് അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം കാര്‍ത്തേജിലെ മെത്രാനായി അഭിഷിക്തനായി. കാര്‍ത്തേജില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച കാലത്ത് എല്ലാവരെയും സഹായിക്കാനും ശത്രുക്കള്‍ക്കു പോലും സേവനം ചെയ്യാനും ക്രിസ്ത്യാനികളെ വിശുദ്ധന്‍ ആഹ്വാനം ചെയ്തു. ധീരനും കരുണാമയനും തീക്ഷണമതിയുമായിരുന്നു, വി. സിപ്രിയന്‍.
വി. സിപ്രിയന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.