നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. ഫിലോമിനയുടെ ജീവിതാനുഭവ പരമ്പര 8/10
”ദൈവത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട എന്റെ കന്യകാത്വം ഞാന്‍ ആര്‍ക്കും സമര്‍പ്പിക്കില്ല. വിശ്വാസികളായ നാം പാപത്തിന് കൂട്ടുനില്‍ക്കരുത്. എന്റെ വ്രതവാഗ്ദാനം നിങ്ങള്‍ക്കും നമ്മുടെ രാജ്യത്തിനും ഉപരിയാണ്. എന്റെ യഥാര്‍ത്ഥ രാജ്യം സ്വര്‍ഗമാണ്.” എന്റെ വാക്കുകള്‍ അവരെ ദുഖത്തിലാഴ്ത്തി. അവരെന്നെ ചക്രവര്‍ത്തിയുടെ മുന്പിലെത്തിച്ചു. എന്നെ കൊന്നുകളയുവാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ എന്നെ വിവാഹം കഴിക്കുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചു. അദ്ദേഹവും തനിക്കാവുന്നതെല്ലാം എന്നെ വശത്താക്കുവാനായി ചെയ്തു. ഡയോക്ലീഷന്റെ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും ഭീഷണികളും ഫലമണിഞ്ഞില്ല. പൈശാചികമായ ഒരു സ്വാധീനത്തില്പെട്ട് ക്രുദ്ധനായ ചക്രവര്‍ത്തി ചങ്ങലകളാല്‍ ബന്ധിച്ച് എന്നെ കൊട്ടാരത്തിലെ തുറങ്കിലടയ്ക്കുവാന്‍ ഉത്തരവിട്ടു. വേദനയും നിന്ദനവും കര്‍ത്താവിനോടുള്ള എന്റെ സ്നേഹം അവസാനിപ്പിക്കുമെന്ന് കരുതി എല്ലാദിവസവും അദ്ദേഹം എന്നെ സന്ദര്‍ശിക്കുമായിരുന്നു. കുറച്ചുദിവസങ്ങള്‍ക്ക് പിന്നീട് എന്റെ ചങ്ങലകള്‍ അയച്ച് കുറച്ച് ബ്രഡും വെള്ളവും എനിക്ക് നല്കാന് ചക്രവര്‍ത്തി ആജ്ഞാപിച്ചു. ശേഷം അദ്ദേഹം പുതിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അവയില്‍ പലതും ദൈവകൃപ സഹായിച്ചിരുന്നില്ലെങ്കില്‍ എന്റെ ശുദ്ധത കവര്ന്നെടുക്കുവാന് ഉപയുക്തമായിരുന്നു.
അദ്ദേഹത്തിനേല്‍ക്കേണ്ടി വന്ന തോല്‍വികള്‍ എനിക്കുള്ള പുതിയ പീഡനത്തിന്റെ വാതിലുകള്‍ തുറക്കുകയായിരുന്നു. പ്രാര്‍ത്ഥന എന്നെ ശക്തിപ്പെടുത്തി. ഈശോയ്ക്കും ദൈവമാതാവിനും എന്നെത്തന്നെ സമര്‍പ്പിക്കുന്നതില്‍ ഞാന്‍ ഒട്ടും വീഴ്ച വരുത്തിയില്ല. എന്റെ പീഡനത്തിന്റെ മുപ്പത്തേഴ് ക്രൂരമായ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു രാത്രിയില്‍ ദിവ്യകുമാരനേയും വഹിച്ചുകൊണ്ട് പരിശുദ്ധ അമ്മ എന്റെ അടുക്കല്‍ വന്നു. അമ്മ പറഞ്ഞു. ”എന്റെ മകളെ, മൂന്നുദിവസങ്ങള്‍ക്കൂടി നിനക്ക് തടവറയില്‍ വസിക്കേണ്ടി വരും. നാല്പതാം ദിവസം വേദനയുടെ ഈ സ്ഥലത്തുനിന്ന് നീ മോചിതയാകും.” എന്റെ ഹൃദയം പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്താല്‍ നിറഞ്ഞു. എങ്കിലും മാലാഖമാരുടെ രാജ്ഞി തടവറയില്‍ നിന്നുള്ള എന്റെ മോചനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസങ്ങളിലേതിനെക്കാള്‍ ഭയാനകമായ രീതിയിലുള്ള പീഡനങ്ങള്ക്കാണെന്നറിഞ്ഞതോടുകൂ
അത്ഭുത പ്രവർത്തകയായ വിശുദ്ധ ഫിലോമിനയോടുള്ള ജപം
ഓ വിശ്വസ്തയായ കന്യകേ, മഹത്വപൂർണയായ രക്തസാക്ഷിണി, വിശുദ്ധ ഫിലോമിനെ. ദുഃഖിതരും ബലഹീനരായിരിക്കുന്നവർക്കും വേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അങ്ങ് എന്നോട് ദയ കാണിക്കേണമേ. എന്റെ ആവശ്യങ്ങളുടെ ആഴം അവിടുന്ന് അറിയുന്നുണ്ടല്ലോ. ഇതാ ഞാൻ അതിയായ വിഷമത്തോടും അതിലേറെ പ്രതീക്ഷയോടും കൂടെ അങ്ങയോടു തൃപാദത്തിങ്കൽ അണഞ്ഞിരിക്കുന്നു. ഓ പരിശുദ്ധേ, അങ്ങയുടെ സ്നേഹത്തിൽ ഞാൻ ശരണം വയ്ക്കുന്നു. ഞാനിപ്പോൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ട് ദൈവസന്നിധിയിൽ നിന്ന് ഇതിനുള്ള ഉത്തരം വാങ്ങിത്തരേണമേ. (….ആവശ്യം സമർപ്പിക്കുക ) അങ്ങയുടെ പുണ്യങ്ങളും പീഡനങ്ങളും വേദനകളും മരണവും ദിവ്യമണവാളനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തോടും മരണത്തോടും ചേർത്തുവെയ്ക്കുന്നതുവഴി ഞാൻ ചോദിക്കുന്ന ഇക്കാര്യം സാധിച്ചുകിട്ടുമെന്നു എനിക്ക് ഉറച്ച ബോധ്യമുണ്ട്. അങ്ങനെ തന്റെ വിശുദ്ധരിലൂടെ മഹത്വപ്പെടുത്തുവാനാഗ്രഹിക്കുന്ന ദൈവത്തെ നിറഞ്ഞ സന്തോഷത്തോടെ സ്തുതിക്കട്ടെ.
ആമേൻ….
വി. ഫിലോമിനാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. ( 3 പ്രാവശ്യം)
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.