ചെങ്കടല്‍ മാത്രമല്ല, ഒരു നദി കൂടി ദൈവം രണ്ടാം പകുത്തു. ആ നദിയെ കുറിച്ച് അറിയേണ്ടേ?
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
ജോര്‍ദാന്‍ നദി
ജോര്‍ദാന്‍ നദിയില്‍ വച്ചായിരുന്നു യേശുവിന്റെ ജ്ഞാനസ്‌നാനം നടന്നത്. ഇസ്രായേലിന് ലഭിക്കുന്ന ശുദ്ധജലത്തില്‍ 70 ശതമാനം ഈ നദിയില്‍ നിന്നാണ് ലഭിക്കുന്നത്. സ്‌നാപക യോഹന്നാന്‍ ജ്ഞാനസ്‌നാനം നല്‍കിയിരുന്ന നദിയാണ് ജോര്‍ദാന്‍. ബൈബിളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നതും ഈ നദിയാണ്. പഴയ നിയമത്തില്‍ പ്രവാചകന്മാരായ ഏലിയായുടെയും ഏലിഷായുടെയും പ്രവര്‍ത്തനങ്ങള്‍ ജോര്‍ദാന്‍ നദിക്കരയില്‍ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വാഗ്ദത്തഭൂമിയിലേക്ക് ഇസ്രായേല്‍ക്കാര്‍ പ്രവേശിച്ചത് പകുത്ത് രണ്ടായി മാറിയ ജോര്‍ദാന്‍ നദിയിലൂടെയാണ് എന്ന് ജോഷ്വയുടെ പുസ്തകം നമുക്ക് വെളിപ്പെടുത്തി തരുന്നു.
ചാവു കടല്‍
ഉപ്പുതടാകം എന്ന് ചാവുകടലിന് വിളിപ്പേരുണ്ട്. ബൈബിളിലെ ലോത്തിന്റെ കാലത്ത് ദൈവം ആകാശത്ത് നിന്ന് അഗ്നി വര്‍ഷിച്ച് നശിപ്പിച്ചു കളഞ്ഞ സോദോം ഗമോറ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ചാവുകടലിന്റെ ആദ്യമെത്തിയ തീര്‍ത്ഥാടകന്‍ അബ്രഹാം ആണെന്ന് പറയപ്പെടുന്നു. തന്റെ ഭാര്യയോടും മരുമകന്‍ ലോത്തിനും ഒപ്പമായിരുന്നു അബ്രഹാം എത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പുതടാകം ഇവിടെയാണ് കാണപ്പെടുന്നത്.
താബോര്‍ മല
യേശുവിന്റെ രൂപാന്തരീകരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ മലയാണ് താബോര്‍. ജെസ്രീല്‍ സമതലത്തില്‍ നിന്ന് ഒരു താഴികക്കൂടം പോലെ ഈ മല ഉയര്‍ന്നു നില്‍ക്കുന്നു. മത്തായി 17: 1-9 ലും ലൂക്ക 9: 28 – 36 ലും യേശുവിന്റെ രൂപാന്തരീകരണം വിവരിക്കുന്നുണ്ട്. പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നീ ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ യേശു സ്വര്‍ഗീയ പ്രഭയാല്‍ വിരാജിക്കുന്നു. അപ്പോള്‍ മോശയും ഏലിയായും അവിടെ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ബൈബിള്‍ വിവരണങ്ങളില്‍ താബോര്‍ എന്ന പേര് എടുത്തു പറയുന്നില്ല. ഉയര്‍ന്ന മല എന്നു മാത്രമാണ് സുവിശേഷകന്മാര്‍ പറയുന്നത്.
താഴ്ന്ന ഗലീലിയുടെ സമതലത്തില്‍ നിന്ന് 420 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന താബോര്‍ മല നസ്രത്തിന് ഏഴ് മീറ്റര്‍ കിഴക്കു ഭാഗത്താണ്. വാണിജ്യസഞ്ചാരങ്ങളുടെ സുപ്രധാനമായ ഒരു കേന്ദ്രമായ ഈ മലയുടെ കീഴില്‍ അനേകം യുദ്ധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പഴയ നിയമത്തില്‍ താബോര്‍ മലയെ ആരാധന നടന്നിരുന്ന ഒരു വിശുദ്ധ മലയായിട്ടാണ് കണ്ടിരുന്നത്.
ആദിമക്രിസ്തീയ പാരമ്പര്യമാണ് യേശുവിന്റെ രൂപാന്തരീകണ മല താബോറാണെന്ന് പറയുന്നത്. അപ്പോക്രിഫാ ഗ്രന്ഥങ്ങളില്‍ താബോര്‍ എന്നു പറയുന്നുണ്ട്. സിറിയക്ക്, ബൈസാന്റൈന്‍ സഭകള്‍ അത് അംഗീകരിക്കുന്നുണ്ട്.
2 ാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാരെ തുര്‍ക്കികള്‍ തോല്പിച്ചപ്പോള്‍ 1263 ല്‍ മാംലൂക്ക് സൂല്‍ത്താന്‍ താബോര്‍ മലയില്‍ ഉണ്ടായിരുന്ന എല്ലാ മതപരമായ കെട്ടിടങ്ങളും തകര്‍ത്തു കളഞ്ഞു. പിന്നീട് 400 വര്‍ഷക്കാലം താബോര്‍ ഉപേക്ഷിക്കപ്പെട്ടു കിടന്നു. അതിനു ശേഷം ഫ്രാന്‍സിസ്‌കന്‍ സഭക്കാരാണ് ഇവിടെ വസിക്കാന്‍ എത്തിയത്. ഇപ്പോള്‍ അവിടെ കാണപ്പെടുന്ന കെട്ടിടങ്ങളെല്ലാം 19, 20 നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ടവയാണ്. ഇറ്റാലിയന്‍ വാസ്തുശില്പിയായ അന്റോണിയോ ബര്‍ലൂസി രൂപകല്പന ചെയ്ത രൂപാന്തരീകരണ കത്തോലിക്കാ ദേവാലയം തകര്‍ന്ന ബെനഡിക്ടൈന്‍ ആശ്രമത്തിന് സമീപം നിലകൊള്ളുന്നത് കാണാം. കാവടത്തിങ്കല്‍ മോശയ്ക്കും ഏലിയായ്ക്കും സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ചാപ്പലുകള്‍ കാണാം.
ബൈബിളില്‍ താബോര്‍ മല
ന്യായാധിപന്മാരുടെ പുസ്തകം 4: 4-14.
ദെബോറയുടെയും ബറാക്കിന്റെയും വിജയം
യേശുവിന്റെ രൂപാന്തരീകരണം.
മത്തായി 17: 19, ലൂക്ക 9: 28 36
പ്രാര്‍ത്ഥന:
മറിയത്തെ അപമാനിക്കാതെ തന്റെ ജീവനെക്കാള്‍ വിലകല്‍പ്പിച്ച വി. യൗസേപ്പിതാവേ ഞങ്ങളുടെ കുടുംബങ്ങളില്‍ പരസ്പര സ്‌നേഹവും ബഹുമാനവും വളര്‍ത്തേണമെ. തന്നെക്കാള്‍ ഉപരി മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുവാനും അവര്‍ക്കായുള്ള കരുതലോടെ ജീവിക്കാനുമുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ. ആമേന്‍
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.