ലൊറോറ്റോ ജൂബിലി ഫ്രാന്‍സിസ് പാപ്പാ 2021 വരെ നീട്ടി

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍, ലൊറേറ്റോ ജൂബിലി 2021 ലേക്ക് നീട്ടാനുള്ള തീരുമാനത്തിന് ഫ്രാന്‍സിസ് പാപ്പാ അംഗീകാരം നല്‍കി.

ഇറ്റലിയിലെ ഔര്‍ ലേഡി ഓഫ് ലൊറേറ്റോ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രീലേറ്റ് ആര്‍ച്ചു ബിഷപ്പ് ഫാബിയോ ഡാല്‍ സിന്‍ ആണ് ഫ്രാന്‍സിസ് പാപ്പായുടെ തീരുമാനം പ്രഖ്യാപിച്ചത്.

2019 ഡിസംബര്‍ 8 നാണ് ജൂബിലി വര്‍ഷം ആരംഭിച്ചത്. പൈലറ്റുമാരുടെയും വായുമാര്‍ഗം സഞ്ചരിക്കുന്നവരുടെയും മധ്യസ്ഥയായി ലൊറേറ്റോ നാഥയെ പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷകദിനത്തിലാണ് ഈ വര്‍ഷാചരണം ആരംഭിച്ചത്. ഈ വര്‍ഷം ഡിസംബര്‍ 10 ന് ജൂബിലി വര്‍ഷം അവസാനിക്കാനിരിക്കെയാണ് അത് അടുത്ത വര്‍ഷം ഡിസംബര്‍ 10 വരെ നീട്ടിയിരിക്കുന്നതായി അറിയിപ്പുണ്ടായത്.

ജൂബിലി വര്‍ഷം നീട്ടിയത് വ്യോമമാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും ലൊറേറ്റോ മാതാവിന്റെ ഭക്തര്‍ക്കും വലിയ അനുഗ്രഹമായി ഭവിക്കും എന്ന് ആര്‍ച്ചു ബിഷപ്പ് ഫാബിയോ ഡാല്‍ സിന്‍ അഭിപ്രായപ്പെട്ടു.

‘ഇത് മനുഷ്യരാശി നേരിടുന്ന പ്രയാസകരമായ ഒരു കാലമാണ്. ക്രിസ്തുവില്‍ നിന്ന് മറിയത്തോടൊത്ത് ഒരിക്കല്‍ കൂടി എല്ലാം പുതിയതായി ആരംഭിക്കാന്‍ വേണ്ടി 12 മാസം കൂടി തിരു സഭ നമുക്ക് നല്‍കിയിരിക്കുന്നു. ഇത് എല്ലാവര്‍ക്കും പ്രത്യാശ നല്‍കുന്ന ഒരു അടയാളമാണ്’ ആര്‍ച്ചുബിഷപ്പ് സീന്‍ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles