ശുദ്ധീകരണാത്മാക്കള്‍ക്കായി സ്വര്‍ഗീയനിക്ഷേപം കൂട്ടാന്‍ തയ്യാറാണോ?
“നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6:21)
‘എനിക്കു പങ്കുവെക്കുന്നതിലൂടെ ഒരു യോഗ്യത നേടു’, ജൂതന്‍മാരായ ഭിക്ഷക്കാര്‍ തങ്ങള്‍ക്ക് ഭിക്ഷനല്‍കുമെന്നു പ്രതീക്ഷിക്കുന്നവരോട് പറയുന്ന ഒരു വാക്കാണിത്. ഭിക്ഷക്കാരുടെ ഈ വാക്കുകള്‍, പ്രഭാഷകന്‍റെയും തോബിത്തിന്റെയും ഗ്രന്ഥങ്ങളില്‍ സ്വര്‍ഗീയ നിക്ഷേപത്തിന്‍റെ പ്രാധാന്യത്തെ പറ്റി പറഞ്ഞിരിക്കുന്നതിന്റെ തനിയാവര്‍ത്തനമാണെന്ന് നമ്മുക്ക് കാണാന്‍ സാധിക്കും. നമ്മുടെ ജീവിതത്തില്‍ ദൈവം നല്‍കിയിരിക്കുന്ന ‘സ്വര്‍ഗ്ഗീയ ധനശേഖര’ത്തില്‍ ധാരാളം നിക്ഷേപം നടത്തേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് – ദൈവശാസ്ത്ര പണ്ഡിതനും ചരിത്രകാരനുമായ ഗാരി എ. ആണ്ടേഴ്സന്‍ വ്യക്തമാക്കുന്നു.
വിചിന്തനം:
ശുദ്ധീകരണത്തിലെ ആത്മാക്കളുടെ മോചനത്തിനായി, നമ്മുടെ ജീവിതത്തില്‍ പ്രിയപ്പെട്ടതായുള്ളത് മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കാം.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.