വി. ഫ്രാന്‍സിസ് അസ്സീസി വിശുദ്ധ നാട്ടിലെത്തിയതു മുതലുള്ള ബൈബിള്‍ ചരിത്രം അറിയേണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

വിശുദ്ധ നാട് – കാലഗണനയും ചരിത്രവും – 7

1220 ഏഡി
ഫ്രാന്‍സിസ് അസ്സീസി വിശുദ്ധ നാട് സന്ദര്‍ശിക്കുന്നു
ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ വിശുദ്ധ കബറിടത്തില്‍ വാസം ഉറപ്പി ക്കുന്നു. 1342 ല്‍ പരിശുദ്ധ സിംഹാസനം ഫ്രാന്‍സിസ്‌കന്‍ സഭക്കാരെ വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരായി നിയമിക്കുന്നു.

1453 ഏഡി
ഓട്ടോമന്‍ സാമ്രാജ്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുന്നു
1517 ല്‍ സുലൈമാന്‍ ചക്രവര്‍ത്തി വിശുദ്ധ നഗരം അലങ്കരിച്ച് ഇന്ന് നാം കാണുന്ന മതിലുകള്‍ നിര്‍മിച്ചു. 1848 ല്‍ പരസ്പരം തര്‍ക്കങ്ങളിലേര്‍ പ്പെട്ടിരുന്ന ക്രിസ്ത്യാനികളെ നിശബ്ദരാക്കി സുല്‍ത്താന്‍ വിശുദ്ധ കബറിടത്തിന്റെ താക്കോല്‍ ഒരു മുസ്ലീം കുടുംബത്തിന് കൈമാറുന്നു.

1895 ഏഡി
തിയോഡോര്‍ ഹെല്‍സെല്‍ യഹൂദരുടെ സ്വന്തനാടിനായി വാദിക്കുന്നു
റഷ്യയിലും യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും വ്യാപിച്ചിരുന്ന യഹൂദ വിരുദ്ധ വികാരം രാഷ്ട്രീയ സയോണിസത്തിന് രൂപം നല്‍കി. പാലസ്തീ നായി ലേക്കും വിശുദ്ധ നാട്ടിലേക്കും യഹൂദര്‍ ഒഴുകി തുടങ്ങുന്നു.

1917 ഏഡി
ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തോടെ ഓട്ടോമന്‍ സാമ്രാജ്യം അവസാനിക്കുന്നു
തുര്‍ക്കി പരാജിതര്‍ക്കൊപ്പം നിലകൊള്ളുന്നു. ലീഗ് ഓഫ് നാഷന്‍സ് യുകെയ്ക്ക് പാലസ്തീനിന് മേല്‍ അധികാരം നല്‍കുന്നു. 1917 ലെ ബാള്‍ഫൂര്‍ പ്രഖ്യാപനത്തില്‍, യഹൂദജനതയ്ക്ക് സ്വന്തമായൊരു നാട് എന്ന കാര്യത്തില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്ന് ബ്രിട്ടന്‍ പ്രസ്താവിക്കുന്നു.

1920 ഏഡി
യുകെയും ഫ്രാന്‍സും പുതിയ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സ്ഥാപിക്കുന്നു.

തുര്‍ക്കി സാമ്രാജ്യത്തില്‍ നിന്ന് യുകെയും ഫ്രാന്‍സും ചേര്‍ന്ന് സിറിയയും, ഇറാക്കും ലബനോനും രൂപം നല്‍കുന്നു. ബാക്കിയുള്ള സ്ഥലം പാലസ്തീന്‍ അനുശാസനം എന്നറിയപ്പെട്ടു. 1921 ല്‍ പാലസ്തീന്‍ പ്രദേശത്തിന്റെ 80 ശതമാനത്തില്‍ നിന്ന് യുകെ ട്രാന്‍സ് – ജോര്‍ദാന്‍ സൃഷ്ടിക്കുന്നു.

1948 ഏഡി
പാലസ്തീന്‍ അനുശാസനത്തിന്റെ ബാക്കിയുള്ള 20 ശതമാനം സ്ഥലം ഇസ്രായേലും പാലസ്തീനുമായി, രണ്ടായി വിഭജിക്കുന്നു. യൂദയാ/ സമരിയായുടെ പ്രധാന ഭാഗം പാലസ്തീന് ലഭിക്കുന്നു (വെസ്റ്റ് ബാങ്ക്). സീനായ് മരുഭൂമി ഉള്‍പ്പെടുന്ന ഭൂരിഭാഗവും ഉപയോഗശൂന്യമായ പ്രദേശമാണ് ഇസ്രായേലിന് ലഭിച്ചത്. രണ്ട് സ്റ്റേറ്റ് എന്ന ആവശ്യത്തെ അറബ് രാജ്യങ്ങളുടെ പിന്‍ബലത്തോടെ പാലസ്തീന്‍ എതിര്‍ത്തു. പുതിയ യഹൂദ സ്റ്റേറ്റിനെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ ശ്രമം ആരംഭിച്ചു.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles