അമേരിക്കയിലെ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു മുന്നില്‍ ദിവ്യബലിയും ദിവ്യകാരുണ്യ പ്രദക്ഷിണവും

മേരിലാന്‍ഡ്: ദിവ്യകാരുണ്യ ഭക്തിയിലൂടെ പ്രസിദ്ധയായ വിശുദ്ധ ക്ലാരയുടെ തിരുനാള്‍ ദിനമായ ഓഗസ്റ്റ്‌ പതിനൊന്നിന് അമേരിക്കയിലെ കുപ്രസിദ്ധമായ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു മുന്നില്‍ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ഫ്രാന്‍സിസ്കന്‍ വൈദികനായ ഫാ. അന്റോണിയോ മരിയ സി.എഫ്.ആറിന്റെ നേതൃത്വത്തില്‍ ‘ലെറോയ് കാര്‍ഹാര്‍ട്ട്’സ് ഗര്‍ഭഛിദ്ര കേന്ദ്രത്തിന് സമീപമാണ് ‘മാസ് ഫോര്‍ ലൈഫ്’ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തിയത്. ഗര്‍ഭധാരണം മുതല്‍ ഒന്‍പതു മാസം വരെ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അബോര്‍ഷന്‍ കേന്ദ്രമാണ് ലെറോയ് കാര്‍ഹാര്‍ട്ട്’. ഇതിനു സമീപമുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചായിരുന്നു വിശുദ്ധ കുര്‍ബാന നടന്നത്.

ഇതേ അബോര്‍ഷന്‍ കേന്ദ്രത്തിനു സമീപം നടത്തപ്പെടുന്ന പതിനൊന്നാമത് വിശുദ്ധ കുര്‍ബാന അര്‍പ്പണമാണിത്. ദിവ്യബലിക്ക് ശേഷം അബോര്‍ഷന്‍ കേന്ദ്രമിരിക്കുന്ന സ്ഥലത്തിന് ചുറ്റും നടന്ന നിശബ്ദ ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ ഇരുപതിലേറെ വിശ്വാസികള്‍ പങ്കെടുത്തു. പരിശുദ്ധ കന്യകാമാതാവിന്റെ സ്തുതിഗീതത്തോടെയാണ് പരിപാടി അവസാനിച്ചത്. 25 ആഴ്ചകള്‍ പൂര്‍ത്തിയാക്കിയ രണ്ട് കുരുന്നുകളെയാണ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കാര്‍ഹാര്‍ട്ട് അബോര്‍ഷനിലൂടെ ഇല്ലാതാക്കിയത്. ഗര്‍ഭഛിദ്രത്തിന് വിധേയരായ സ്ത്രീകളുടെ ജീവന് തന്നെ ഇത് ഭീഷണിയാണെന്നും അടിയന്തിര ശസ്ത്രക്രിയ വേണ്ടി വന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി ‘ഓപ്പറേഷന്‍ റെസ്ക്യു’വിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles