യേശുവില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും നിരാശനാകില്ല

ക്രിസ്ത്വനുകരണം – പുസ്തകം 3 അധ്യായം 3

ദൈവവചനം താഴ്മയോടെ സ്വീകരിക്കണം

കര്‍ത്താവ്: ദൈവവചനം സ്‌നേഹത്തോടെ സ്വീകരിക്കണം. മകനെ, എന്റെ വാക്കുകള്‍, ഏറ്റം മാധുര്യമുള്ള വാക്കുകള്‍. എന്റെ വാക്കുകള്‍ അരൂപിയും ജീവനുമാണ് (യോഹ 6. 63). മാനുഷികമായ അര്‍ത്ഥത്തിലല്ല അവ ഗ്രഹിക്കണ്ടത് വ്യര്‍തമായ സംതൃപ്തിയല്ല അവയില്‍ അന്വേഷിക്കേണ്ടത്. അവ നിശ്ശബ്ദതയില്‍ ശ്രവിക്കണം, എല്ലാവിധ എളിമയോടും, വലിയ താത്പര്യത്തോടും കൂടെ സ്വീകരിക്കണം.

ദാസന്‍ : ഞാന്‍ പറഞ്ഞു, കര്‍ത്താവേ നീ പഠിപ്പിക്കുന്നവന്‍ ഭാഗ്യവാന്‍, നിന്റെ നിയമത്തില്‍ അഭ്യസിപ്പിക്കുന്നവനും. മോശമായ ദിവസങ്ങളില്‍ നിന്ന് നീ വിശ്രമം നല്കും (സങ്കീ 93 : 12 – 13 ) ഭൂമിയില്‍ ഉഴലുകയില്ല.

കര്‍ത്താവ് : പലരും ഇവ കേള്‍ക്കാറില്ല.

കര്‍ത്താവ് പറയുന്നു: ആരംഭം മുതല്‍ പ്രവാചകരെ ഞാന്‍ പഠിപ്പിച്ചു. ഇപ്പോള്‍ വരെ എല്ലാവരോടും സംഭാഷിക്കുന്നതില്‍ നിന്ന് ഞാന്‍ വിരമിക്കുന്നില്ല. പക്ഷേ പലരും എന്റെ വാക്കുകളുടെ നേരെ ചെവി അടയ്ക്കുന്നു, അവര്‍ ഹൃദയം കഠിനമാക്കുന്നു. പലരും ദൈവത്തേക്കാള്‍ താത്പര്യത്തോടെ ലോകത്തെ ശ്രവിക്കും. ദൈവത്തേക്കാള്‍ അവരുടെ ജഡികാശകളെ എളുപ്പത്തില്‍ പിന്തുടരും. ലോകം താത്ക്കാലികവും നിസ്സാരവുമായ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആവേശത്തോടെ ലോകത്തെ സേവിക്കുന്നു. ഞാന്‍ പരമവും നിത്യവുമായവ വാഗ്ദാനം ചെയ്യുന്നു. മനുഷ്യരുടെ ഹൃദയം തണുത്തിരിക്കുന്നു. ലോകത്തേയും അതിലെ അധിപന്മാരെയും പോലെ അതീവ ശ്രദ്ധയോടെ എല്ലാറ്റിലും എന്നെ സേവിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരുണ്ട്. സീദോനേ ലജ്ജിക്കുക , കടല്‍ പറയുന്നു( ഏശ. അദ്ധ്യായം 23. 4).

കാരണം അന്വേഷിച്ചാല്‍ എന്തുകൊണ്ടാണെന്ന് കേള്‍ക്കുക. അല്പം ലാഭത്തിനായി ദീര്‍ഘദൂരം ഓടുന്നു. നിത്യജീവിതത്തിനായി നിലത്ത് നിന്ന് കാല്‍ ഒരിക്കല്‍ പോലും ഉയര്‍ത്തുകയില്ല. വിലയില്ലാത്തകൂലി അന്വേഷിക്കുന്നു. ഒരു തുട്ടിന് വേണ്ടി ചിലപ്പോള്‍ ലജ്ജയില്ലാതെ കലഹിക്കുന്നു . വ്യര്‍ത്ഥമായ കാര്യ ത്തിന് വേണ്ടി , ഒരു ചെറിയ വാഗ്ദാനത്തിനായി രാപകല്‍ അദ്ധ്വാനിക്കാന്‍ മടിയില്ല.

എന്റെ വാഗ്ദാനം പാലിക്കും

കഷ്ടം. അനശ്വര നന്മക്കായി , വിലതീരാത്ത സമ്മാനത്തിനായി , സമുന്നത ബഹുമാനത്തിനായി, അനന്തമായ മഹത്വത്തിനായി അല്പം പോലും അദ്ധ്വാനിക്കാന്‍ മടി കാണിക്കുന്നു. മടിയനും പരാതിക്കാരനുമായ ദാസാ, ലജ്ജിക്കുക. നീ ജീവനു വേണ്ടിയെന്നതിനേക്കാള്‍ അവര്‍ നാശത്തിന് വേണ്ടി അദ്ധ്വാനിക്കാന്‍ സന്നദ്ധരാണ്. നീ സത്യത്തില്‍ എന്നതിനെക്കാള്‍ വ്യര്‍ത്ഥതയില്‍ അവര്‍ അതിയായി സന്തോഷിക്കുന്നു. അവരുടെ പ്രതീക്ഷകള്‍ ചിലപ്പോള്‍ ഫലമണിയാറില്ല. എന്നാല്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും നിരാശനാകില്ല. ഞാന്‍ വാഗ്ദാനം ചെയ്യുന്നത് നല്കും. ഞാന്‍ പറഞ്ഞത് പാലിക്കും . അവസാനം വരെ എന്റെ സ്‌നേഹത്തില്‍ വിശ്വസ്തമായി നിലനില്ക്കുമെങ്കില്‍ എല്ലാ നല്ലയാളുകള്‍ക്കും ഞാന്‍ പ്രതിസമ്മാനം നല്കും. എല്ലാ ഭക്തരേയും ഞാന്‍ തെളിയിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles