ബൈബിളിന്റെ ചരിത്രത്തെപ്പറ്റി നമുക്ക് അറിയേണ്ടേ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

(ബൈബിള്‍ ചരിത്രം – 2/2)

ഹീബ്രൂ ബൈബിള്‍

തോറ (നിയമം)
ഉല്‍പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം.

പ്രവാചകര്‍
പഴയ പ്രവാചകര്‍ – ജോഷ്വ, ന്യായാധിപന്‍മാര്‍, 1 & 2 സാമുവല്‍, 1 & 2 രാജാക്കന്‍മാര്‍.
പുതിയ പ്രവാചകര്‍ – ഏശയ്യ, ജെറെമിയ, എസെക്കിയേല്‍ (വലിയ പ്രവാചകര്‍)
ഹോസിയ, ജോയേല്‍, ആമോസ്, ഒബാദിയ, യോന, മിക്കാ, നാഹും, ഹബക്കുക്ക്, സെഫാനിയ, ഹഗ്ഗായ്, സഖറിയാ, മലാക്കി (ചെറിയ പ്രവാചകര്‍)

രചനകള്‍
ജോബ്, സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍, റൂത്ത്, ഉത്തമഗീതം, സഭാപ്രസംഗകന്‍, വിലാപങ്ങള്‍, എസ്തെര്‍, ദാനിയേല്‍, എസ്ര, നെഹെമിയാ, 1 & 2 ദിനവൃത്താന്തങ്ങള്‍

സെപ്ത്വാജിന്ത് (ഗ്രീക്ക് ബൈബിള്‍)

1. പഞ്ചഗ്രന്ഥി
(ഉല്‍പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം)

2. ചരിത്രപരമായ ഗ്രന്ഥങ്ങള്‍
(ജോഷ്വ, ന്യായാധിപന്‍മാര്‍, 1 & 2 സാമുവല്‍, 1 & 2 രാജാക്കന്‍മാര്‍, എസ്ര, നെഹെമിയ, 1 & 2 ദിനവൃത്താന്തങ്ങള്‍, തോബിത്ത്, യൂദിത്ത്, എസ്തേര്‍, 1 & 2 മക്കബായര്‍)

3. ജ്ഞാനത്തിന്റെ പുസ്തകങ്ങള്‍
(ജോബ്, സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍, ഉത്തമഗീതം, സഭാപ്രസംഗകന്‍, ജ്ഞാനം, പ്രഭാഷകന്‍)

4. പ്രവാചക ഗ്രന്ഥങ്ങള്‍
(ഏശയ്യ, ജെറെമിയാ, എസെക്കിയേല്‍, ദാനിയേല്‍, ഹോസിയ, ജോയേല്‍, ആമോസ്, ഒബാദിയ, യോന, മിക്കാ, നാഹും, ഹബക്കുക്ക്, സെഫാനിയാ, ഹഗ്ഗായ്, സഖറിയാ, മലാക്കി, ബാറൂക്ക്, വിലാപങ്ങള്‍)

കത്തോലിക്കാ  ബൈബിള്‍  രൂപപ്പെട്ടതെങ്ങനെ?

പഴയ നിയമ ഗ്രീക്ക് ബൈബിളായ സെപ്ത്വാജിന്തിന്റെ കൂടെ സുവിശേഷ ങ്ങളും ലേഖനങ്ങളും ആദിമക്രൈസ്തവരുടെ രചനകളും ചേര്‍ത്താണ് കത്തോലിക്കാ സഭ ബൈബിള്‍ തയ്യാറാക്കിയത്.

ഗ്രന്ഥങ്ങളടെ ആധികാരികത പരിശോധിച്ച്, ദൈവനിവേശിതമാ ണെന്ന് ഉറപ്പുവരുത്തിയവ സ്വീകരിക്കുകയും അല്ലാത്ത ഒഴിവാക്കുകയും ചെയ്തു. കത്തോലിക്കാ കാനോനുകളില്‍ ഉള്‍പ്പെടുത്താത്ത പുസ്തക ങ്ങള്‍ അപ്പോക്രിഫ (മറഞ്ഞിരിക്കുന്നത്) എന്നറിയപ്പെടുന്നു. ഉദാ. തോമസിന്റെ സുവിശേഷം.

ആദിമക്രിസ്ത്യാനികള്‍ യഹൂദമതത്തിന്റെ ഒരു വിഭാഗം ആയിട്ടാണ് രൂപപ്പെട്ടത്. അവര്‍ യഹൂദരോടൊപ്പം സിനഗോഗുകളില്‍ പോയിരുന്നു. പിന്നീട് സംഘര്‍ഷങ്ങള്‍ ഉടലെടുത്തപ്പോള്‍ അവര്‍ പുറത്താക്കപ്പെട്ടു. അപ്പോള്‍ അവര്‍ വിശ്വാസികളുടെ ഭവനത്തില്‍ രാത്രികളില്‍ രഹസ്യമായി ഒത്തുകൂടി. മതപീഡനമുണ്ടായപ്പോള്‍ അവരുടെ രഹസ്യ ഒത്തുകൂടലു കളെ കുറിച്ച് കിംവദന്തികളും ആരോപണങ്ങളുമുണ്ടായി.

ആദിമ ക്രൈസ്തവരുടെ ആചാരങ്ങള്‍ –
1. യേശു പറഞ്ഞിരുന്ന കാര്യങ്ങളുടെ സ്മരണ
2. അപ്പം മുറിക്കലും പങ്കുവയ്ക്കലും
3. കൃതജ്ഞത

എഡി 310 ആയപ്പോള്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്ക് മില്‍വിയന്‍ പാലത്തിലെ യുദ്ധത്തിന്റെ സമയത്ത് ഒരു ക്രിസ്തു ദര്‍ശനമുണ്ടാവു കയും അദ്ദേഹം ക്രിസ്തുവിശ്വാസം സ്വീകരിക്കുകയും ചെയ്തു. അന്നു മുതല്‍ ക്രിസ്തുമതം ആകര്‍ഷകമായി. രക്തസാക്ഷികളുട നിണമാണ് ക്രിസ്തുമതത്തിന് വിത്തു പാകിയത് – വി. അഗസ്റ്റിന്‍.

വി. ജെറോം (എഡി 345 – 420) ബൈബിള്‍ ലത്തീന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. അതാണ് വുള്‍ഗാത്ത. 16, 17 നൂറ്റാണ്ടുകളിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവം വരെ വുള്‍ഗാത്ത ബൈബിള്‍ ആധികാരികമായി തുടര്‍ന്നു.

ഹെബ്രായ കാനന്‍ തിരിച്ചു കൊണ്ടു വരണമെന്ന് മാര്‍ട്ടിന്‍ ലൂതര്‍ (16 ാം നൂറ്റാണ്ട്) വാദിച്ചു. അദ്ദേഹം ആദ്യം പുറത്തിറക്കിയ ബൈബിളില്‍ ഉത്തര കാനോനിക ഗ്രന്ഥങ്ങള്‍ അപ്പോക്രിഫ എന്ന പേരില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തുടര്‍ന്നു വന്ന പ്രൊട്ടസ്റ്റന്റ് സഭകള്‍ അപ്പോക്രിഫ ഉപേക്ഷിച്ചു. 1546 ല്‍ നടന്ന കൗണ്‍സില്‍ ഓഫ് ട്രെന്റിന്റെ നാലാം സെഷന്‍ കത്തോലി ക്കര്‍ക്കു വേണ്ടിയുള്ള കാനനില്‍ ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.

ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ് രാജാവ് ഒരു സംഘം രൂപീകരിച്ച് സ്വന്ത മായി ഒരു ബൈബിള്‍ തയ്യാറാക്കാന്‍ ഏല്‍പിച്ചു. അതാണ് കിംഗ് ജെയിംസ് വേര്‍ഷന്‍. ഇതാണ് പ്രൊട്ടസ്റ്റന്റ് ബൈബിള്‍, കത്തോലിക്കരോ ടുള്ള വിരോധം കൊണ്ട് അവര്‍ സെപ്ത്വാജിന്തിന് പകരം ഹെബ്രായ കാനന്‍ ഉപയോഗിച്ചു.

പുതിയ നിയമം

സമാന്തര സുവിശേഷങ്ങള്‍

മത്തായി
(ആദ്യപുസ്തകം – അരമായ ഭാഷയില്‍ മൂലകൃതി)

മര്‍ക്കോസ്
(ഏറ്റവും ചെറിയ സുവിശേഷം – വിജാതീയര്‍ക്കായി എഴുതപ്പെട്ടത്)

ലൂക്കാ
(സിറിയക്കാരനായ വൈദ്യന്‍ താന്‍ നേരില്‍ കണ്ട കാര്യങ്ങള്‍ എഴുതി)

യോഹന്നാന്‍
ദൈവശാസ്ത്രലക്ഷ്യത്തോടെ, യേശു മിശിഹാ ആണെന്ന് വിശ്വാസം പകരാന്‍ വേണ്ടി രചിക്കപ്പെട്ടത്. എഫേസോസിലോ അന്തിയോക്യ യിലോ വച്ച് എഴുതപ്പെട്ടത്

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles