ശുദ്ധീകരണ സ്ഥലവും വിശുദ്ധ കുർബാനയും തമ്മലുള്ള ബന്ധം എന്താണ്?

“എന്റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍” (ലൂക്ക 22:19)

“ഈ ശരീരം എവിടെയാണോ അവിടെ തന്നെ കിടക്കട്ടെ. ഇതിനെ കുറിച്ചുള്ള ചിന്ത നിന്നെ ശല്ല്യപ്പെടുത്താതിരിക്കട്ടെ: എനിക്ക് നിന്നോടു ആവശ്യപ്പെടുവാനുള്ളത് ഇത്രമാത്രം, നീ എവിടെയായിരുന്നാലും ദൈവത്തിന്റെ അള്‍ത്താരയില്‍ നില്‍ക്കുമ്പോള്‍ എന്നെ കൂടി ഓര്‍ക്കുക.”– മരണ കിടക്കയില്‍ വെച്ച് വിശുദ്ധ മോണിക്ക തന്റെ മകനായ വിശുദ്ധ അഗസ്റ്റിനോട് പറഞ്ഞത്.

വിചിന്തനം:

വിശുദ്ധ അഗസ്റ്റിന്‍ പറയുന്നു: “കുരിശില്‍ കിടക്കുന്ന ഈ അപ്പത്തെ തിരിച്ചറിയുക, ഈ കാസയില്‍ ഉള്ളത് അവന്റെ ശരീരത്തിന്റെ ഒരു വശത്ത് നിന്നും ഒഴുകിയതാണ്.” ആരെ പ്രതിയാണ് നീ ഏറ്റവും കൂടുതല്‍ നഷ്ടബോധം അനുഭവിക്കുന്നത്. ആര്‍ക്കു വേണ്ടിയാണ് കുറച്ചു കൂടി ചെയ്യാമായിരുന്നു വെന്ന് നീ ആഗ്രഹിക്കുന്നത്? അവര്‍ക്ക്‌ വേണ്ടി ഒരു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക! വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴെല്ലാം വിശുദ്ധി നിറഞ്ഞ ഒരു മരണം നല്‍കണമേ എന്ന് സ്വര്‍ഗ്ഗീയ പിതാവിനോടപേക്ഷിക്കുക – ശുദ്ധീകരണ സ്ഥലം ഒഴിവാക്കുവാന്‍ തക്കവണ്ണം മഹത്വപൂര്‍ണ്ണമായ മരണം.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles