ഇന്നത്തെ വിശുദ്ധ: അസ്സീസിയിലെ വി. ക്ലാര
വി. ഫ്രാന്‍സിസ് അസ്സീസിയുടെ സഹപ്രവര്‍ത്തകയാണ് വി. ക്ലാര. ഫ്രാന്‍സിസ് അസ്സീസിയുടെ ശക്തമായ പ്രസംഗത്താല്‍ ആകൃഷ്ടയായി ക്ലാര ഫ്രാന്‍സിസിനെ തന്റെ ആധ്യാത്മിക ഗുരുവായി തെരഞ്ഞെടുത്തു. പതിനെട്ടാം വയസ്സില്‍ അവള് സ്വഭവനം ഉപേക്ഷിച്ച് സന്ന്യാസം സ്വീകരിച്ചു. പോര്സ്യുങ്കളയിലെ ചാപ്പലില്‍ വച്ച് പരുപരുത്ത വസ്ത്രം ധരിച്ച സമൃദ്ധമായ മുടി മുണ്ഡനം ചെയ്തു. ആദ്യം അവള് ഒരു ബെനഡിക്ടൈന്‍ കോണ്‍വെന്റിലാണ് ചേര്‍ന്നത്. ബന്ധുക്കളും പിതാവും വന്ന് അവളെ പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും അവള് വഴങ്ങിയില്ല. വൈകാതെ ഫ്രാന്‍സിസ്കന്‍ രണ്ടാം സഭ സ്ഥാപിച്ച് ഫ്രാന്‍സിസ് അസ്സീസി ക്ലാരയെ അതിന്റെ മഠാധിപയാക്കി. ചെരിപ്പു ധരിക്കാതെ വെറും നിലത്തു കിടന്നുറങ്ങിയിരുന്ന ഈ ദരിദ്രദാസികള് മാംസം ഭക്ഷിച്ചിരുന്നില്ല. സ്വന്തമായി അവര്‍ക്ക് സ്വത്തുണ്ടായിരുന്നു. ആളുകള്‍ ഭിക്ഷ നല്കിയവ ഭക്ഷിച്ചാണ് അവര്‍ വിശപ്പടക്കിയത്. സുവിശേഷാത്മകമായ ദാരിദ്ര്യമാണ് അവര്‍ ജീവിച്ചത്. ജീവിതത്തിന്റെ 27 വര്‍ഷങ്ങള്‍ ക്ലാര കഠിനരോഗം സഹിച്ചു. പാപ്പായും കര്‍ദിനാള്‍മാരും മെത്രാന്മാരും വി. ക്ലാരയുടെ ഉപദേശം തേടാന്‍ എത്തിയിരുന്നു. ടെലിവിഷന്റെ മധ്യസ്ഥയായി വി. ക്ലാര അറിയപ്പെടുന്നു.
വി. ക്ലാരാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.