കര്‍ത്താവിന്റെ സ്‌നേഹപൂര്‍ണമായ നോട്ടം ലഭിക്കാന്‍ എന്തു ചെയ്യണം?
ശുദ്ധീകരണസ്ഥലവും ക്രിസ്തുവിന്റെ സ്നേഹപൂര്‍വ്വമായ നോട്ടവും
“കര്‍ത്താവേ അങ്ങയുടെ മുഖകാന്തി ഞങ്ങളുടെ മേല്‍ പ്രകാശിപ്പിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 4:6).
“നാം ഇപ്പോള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഇരട്ടിയാക്കുവാന്‍ നാം മനസ്സാകുമോ? വിധി ദിവസം വരെ സഹനങ്ങള്‍ അനുഭവിക്കുവാന്‍ നാം തയാറാകുമോ? എന്നാല്‍ മാത്രമേ യേശു നമ്മളെ സ്നേഹപൂര്‍വ്വം നോക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ.”
– വിശുദ്ധ മാര്‍ഗരറ്റ് മേരിയോട് ഒരാത്മാവ് പറഞ്ഞത്.
വിചിന്തനം:
വിശുദ്ധ ആത്മാക്കളെ ദൈവത്തെ കാണുവാന്‍ പ്രാപ്തരാക്കുന്ന ഒരു പ്രവര്‍ത്തി ചെയ്യുക: പരമ പിതാവേ നിന്റെ കാരുണ്യം നിറഞ്ഞ നോട്ടം മനുഷ്യകുലത്തിന്റെ പ്രത്യേകിച്ച് പാപികളുടെ നേര്‍ക്ക് തിരിക്കണമേ, ക്രിസ്തുവിന്റെ ഏറ്റവും അനുകമ്പയുള്ള ഹൃദയത്തില്‍ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ ദുഃഖകരമായ പീഡാനുഭവത്തെ പ്രതി നിന്റെ കാരുണ്യം ഞങ്ങളുടെ മേല്‍ ചൊരിയണമേ, ഇത് മൂലം ഞങ്ങള്‍ നിന്റെ കാരുണ്യത്തിന്റെ സര്‍വ്വശക്തി എക്കാലവും വാഴ്ത്തട്ടെ. ആമേന്‍.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.