ക്രിസ്തുവുമായി ഐക്യപ്പെടാന്‍ എറ്റവും എളുപ്പമുള്ള മാര്‍ഗമാണ് മരിയഭക്തി

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 38

സ്വാര്‍ത്ഥത്തെ നമ്മില്‍ നിന്നും തുടച്ചുനീക്കി, ദൈവ മഹത്വത്തിനായി കൂടുതല്‍ ത്യാഗം സഹിക്കുവാന്‍ യഥാര്‍ത്ഥ മരിയഭക്തി നമുക്കു പ്രചോദനം നല്കുന്നു. വിശ്വസ്തതയോടെ കൃപാവരത്തില്‍ നിലനില്‍ക്കുവാന്‍ അതു നമ്മെ സഹായിക്കും. ക്രിസ്തുവുമായി ഐക്യപ്പെടാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗമാണത്. ദൈവത്തെ അതു കൂടുതല്‍ മഹത്ത്വപ്പെടുത്തുന്നു; ആത്മാവിനെ കൂടുതല്‍ വിശുദ്ധീകരിക്കുന്നു. മറ്റു മരിയ ഭക്തികളെക്കാളും നമ്മുടെ എല്ലാ അയല്‍പക്കക്കാര്‍ക്കും അത് കൂടുതല്‍ ഉപകാരപ്രദമാണ്.

ആത്മാവിന് ആന്തരികമായ രൂപം കൊടുക്കുകയാണ്, ഈ ഭക്തിയുടെ പ്രധാനാദ്ദേശ്യം. അത് എല്ലാവര്‍ക്കും ഒന്നുപോലെ മനസ്സിലായെന്നു വരുകയില്ല. ബഹുഭൂരിപക്ഷവും മുമ്പോട്ടുപോകാതെ ബാഹ്യമായവയില്‍ തങ്ങി നില്ക്കും. ചിലര്‍ ആന്തരികമായവയിലേക്കു കടന്നു ചെല്ലും; പക്ഷേ , ആദ്യത്തെ പദവിയില്‍ പ്രവേശിക്കുന്നതോടെ പുരോഗമനം അവസാനിപ്പിക്കും. ഒരു വലിയ വിഭാഗം ഇത്തരക്കാരണ്. മുമ്പാട്ടു പോകുകയില്ല. ഒരു ചെറിയ ശതമാനം മാത്രമേ അതിന്റെ ആന്തരികചൈതന്യത്തിലേക്കു പ്രവേശിക്കൂ. പക്ഷേ അവര്‍ ഒരു പടി മാത്രമേ കയറൂ.

ആരായിരിക്കാം, രണ്ടാമത്തെ പടിയില്‍ എത്തുക? ആരു മൂന്നാമത്തതില്‍ എത്തും? ആരെല്ലാം ആ പദവിയില്‍ ഇടറാതെയും പതറാതെയും നിലനില്‍ക്കും? ക്രിസ്തുനാഥന്‍ ആര്‍ക്ക് ഈ രഹസ്യം വെളിപ്പെടുത്തുമോ, അവര്‍ക്കു മാത്രമേ അടുത്ത പദവികളില്‍ പ്രവേശിക്കുവാനും അവിടെ നിലനില്ക്കുവാനും കഴിയൂ. അങ്ങനെയുള്ള വിശ്വസ്തയായ ആത്മാവിനെ അവിടുന്നു സുകൃതത്തില്‍ നിന്നു സുകൃതത്തിലേക്കും കൃപാവരത്തില്‍നിന്നു കൃപാവരത്തിലേക്കും പ്രകാശത്തില്‍നിന്നു പ്രകാശത്തിലേക്കും പുരോഗമിപ്പിക്കുവാന്‍, ഈ ഭക്തിയിലേക്കാനയിക്കും. അവസാനം, അവര്‍ വേറെ ഓരോ ക്രിസ്തുവായി മാറും, ഭൂമിയില്‍വച്ച് അവിടുത്തേക്കുണ്ടായിരുന്ന പ്രായപൂര്‍ണ്ണതയിലും, സ്വര്‍ഗ്ഗത്തില്‍ അവിടുത്തെ മഹത്ത്വത്തിലും അവര്‍ ഭാഗഭാക്കുകളുമാകും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles