ശുദ്ധീകരണസ്ഥലവും നന്മപ്രവര്‍ത്തികളും തമ്മിലെന്ത്?

“നീതി പ്രവര്‍ത്തിക്കുക, കരുണ കാണിക്കുക, നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക, ഇതല്ലാതെ മറ്റെന്താണ് നിന്റെ കര്‍ത്താവ് നിന്നില്‍ നിന്നും ആവശ്യപ്പെടുന്നത്” (മിക്കാ 6:8)

“നാം ചെയ്യുന്ന ഓരോ നന്മപ്രവര്‍ത്തികളും, കൂടാതെ കൃപാവരമുള്ള അവസ്ഥയില്‍ ദൈവത്തിനു വേണ്ടി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും നാല് തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാക്കുന്നത്. യോഗ്യതയുടെ ഫലം, പ്രസാദിപ്പിക്കലിന്റെ ഫലം, സഹായം അപേക്ഷിക്കലിന്റെ ഫലം, പ്രായശ്ചിത്തത്തിന്റെയോ അല്ലെങ്കില്‍ ഭേദഗതിയുടേയോ അതുമല്ലെങ്കില്‍ സംതൃപ്തിപ്പെടുത്തലിന്റെയോ ഫലം. ആയതിനാല്‍ ഒരു വിശ്വാസിയുടെ ആത്മാവ് നന്മ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ അത് പ്രാത്ഥനകള്‍ക്ക് സമാനമാവുകയും, ആ പ്രാര്‍ത്ഥന കൊണ്ട് ദൈവത്തിനോട് സഹായം അപേക്ഷിക്കലോ, ദൈവത്തെ പ്രസാദിപ്പിക്കലോ ആണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

ഇത് മൂലം അവര്‍ക്ക്‌ അപേക്ഷിച്ച സഹായം ലഭിക്കുകയോ, ദൈവകോപത്തില്‍ നിന്നുള്ള പ്രസാദം സാധ്യമാക്കുകയോ ചെയ്യുന്നു, കൂടാതെ ഭൂമിയില്‍ കൂടുതലായി ദൈവീക വരദാനങ്ങള്‍ ലഭിക്കുവാനുള്ള യോഗ്യത നേടുകയും, സ്വര്‍ഗ്ഗത്തില്‍ അതിന്റെ മഹത്വം കൂട്ടുകയും, ദൈവത്തിന്റെ വിധിയെ പ്രായാശ്ചിത്തം (പാപ വിമുക്തി) കൊണ്ട് തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു.” – ഫാദര്‍ മാര്‍ട്ടിന്‍ ജൂഗി (ബൈസന്റൈന്‍ പണ്ഡിതന്‍, ഗ്രന്ഥ രചയിതാവ്)

വിചിന്തനം: പ്രായശ്ചിത്തത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന്, നമ്മുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കുകയും, മരിച്ചവരോടു ദയ കാണിക്കുകയുമാണ്. ഇത് മൂലം ദൈവ വിധിയുടെ സമയത്ത്‌ നമ്മുടെ കടബാധ്യതകളില്‍ നിന്നും നാം ഒഴിവാക്കപ്പെടും.

പ്രാര്‍ത്ഥന:

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles